സ്കൂളിനകത്ത് പ്രവേശിക്കാനാകാത്ത വിധം വെള്ളം
സ്കൂളിനകത്ത് പ്രവേശിക്കാനാകാത്ത വിധം വെള്ളം കയറിയ ആര്യാട് ലൂഥറൻസ് സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ ഫ്ളഡ് കൺട്രോൾ യൂണിറ്റിന്റെ സഹായത്താൽ തുടർച്ചയായി 7 മണിക്കൂർ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയതു മൂലം കുട്ടികൾക്ക് സുഗമമായി പരീക്ഷ എഴുതാനായി.
ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ R ജയകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ K B ഹാഷിം, A J ബഞ്ചമിൻ ,K R അനീഷ്, യേശുദാസ് അഗസ്റ്റിൻ എന്നിവരായിരുന്നു പമ്പിംഗ് നടത്തി വെള്ളകെട്ട് ഒഴിവാക്കിയത് .