സ്കൂളിനു മുൻവശത്തുനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു…. യുവാക്കൾ അറസ്റ്റിൽ

February 28, 2022 - By School Pathram Academy

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.

അയ്യന്തോൾ തൃക്കുമാരംകുടം അമ്പാടിവീട്ടിൽ രാഹുൽ (20), കൂർക്കഞ്ചേരി വടൂക്കര ചേലൂക്കാരൻവീട്ടിൽ ആഷിഖ് (20) എന്നിവരെയാണ് പോക്സോ കേസിൽ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ കാറുമായി കാത്തുനിന്ന യുവാക്കൾ രണ്ട് വിദ്യാർഥിനികളെ കാറിൽ കയറ്റിപ്പോകുന്നതിനിടയിൽ അയ്യന്തോൾ തൃക്കുമാരംകുടം ഭാഗത്തുവെച്ച് പോലീസ് പിടിയിലാകുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂളിനു മുൻവശത്തുനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ ഒന്നാംപ്രതി രാഹുലിന്റെ വീട്ടിൽവെച്ച് പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.തൃശ്ശൂർ എ.സി.പി. വി.കെ. രാജുവിന്റെ നിർദേശപ്രകാരം നെടുപുഴ എസ്.എച്ച്.ഒ. ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർ കെ. അനുദാസ്, ഗ്രേഡ് എസ്.ഐ.മാരായ അനിൽ, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Category: News