സ്കൂളിലെ ഐസിടി :- സ്കൂളിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കേണ്ട വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മറ്റ് വിവരങ്ങൾ

August 31, 2023 - By School Pathram Academy
  • സ്കൂളിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ

 

  • സ്റ്റോക്ക് രജിസ്റ്റർ

സ്കൂളിൽ ലഭ്യമായ മുഴുവൻ ഐ.സി.ടി ഉപകരണങ്ങളുടേയും വിശദവിവരം ഐ.സി.ടി. ഉപകരണങ്ങൾക്കുള്ള സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഡിജിറ്റൽ സ്റ്റോക്ക് രജിസ്റ്ററിലാണ് ഐ.സി.ടി. ഉപകരണങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. ഉത്പന്നങ്ങളുടെ വിശദാംശങ്ങൾക്കുപുറമെ ഇ വെയിസ്റ്റ് മാനേജ്മെന്റ് സിസ്റ്റവും സ്റ്റോക്ക് രജിസ്റ്ററിന്റെ ഭാഗമായിരിക്കും.

  • സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കേണ്ട വിവരങ്ങൾ :

(Part 1-Stock Register)

 സ്റ്റോക്ക് നമ്പർ (ഓട്ടോ ജനറേറ്റഡ്) ഉപകരണത്തിന്റെ പേര്

ഉപകരണത്തിന്റെ സീരിയൽ നമ്പർ

സ്പെസിഫിക്കേഷൻ ഒരു ഉപകരണം ഒരു യൂണിറ്റായി രേഖപ്പെടുത്തണം ഉദാ:സി പി യു മോണിറ്റർ,കീബോർഡ്,മൗസ്)

ലഭിച്ച തിയ്യതി

നല്കിയ ഏജൻസി

ഏതു പദ്ധതിപ്രകാരം ലഭ്യം

വാറണ്ടി ഏതുവരെ

ഇൻഷുറൻസ് വിവരങ്ങൾ

റിമാർക്സ് (തകരാറു പരിഹരിക്കാനാവാതായി പകരം ലഭിച്ചതാണെങ്കിൽ കേടുവന്നതിന്റെ സീരിയൽ നമ്പർ)

സ്ഥിരീകരണം(പ്രധാനാധ്യാപകൻ)

 

(Part 2- Complaint Register)

ഉപകരണം കേടുവന്നതായി (തകരാറിലായാൽ ഉടനെ രേഖപ്പെടുത്തണം

തകരാറിന്റെ ലഘുവിവരണം തകരാറായ തിയതി

പരിശോധിച്ച് പ്രധാനാധ്യാപകൻ സ്ഥിരീകരണം രേഖപ്പെടുത്തണം(Accept/reject)

 

സ്കൂളിലെ ഐസിടി ഉപകരണങ്ങൾ ക്ലാസ്റൂം / ലാബ് ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ വിതരണ രജിസ്റ്ററിൽ രേഖപ്പെടുത്തി വേണം നൽകേണ്ടത്. ഉപകരണങ്ങൾ സ്വീകരിക്കുന്ന/ഉപയോഗിക്കുന്നയാൾ ശ്രദ്ധയോടു കൂടിയായിരിക്കണം അത് കൈകാര്യം ചെയ്യേണ്ടത്. തന്റെ കൈവശമിരിക്കുന്ന കാലയളവിൽ അതിന്റെ സംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്തം കൈവശം വെയ്ക്കുന്ന ആൾക്കാണ്. വിതരണ രജിസ്റ്റർ മാതൃക താഴെ കൊടുക്കുന്നു.

  • ഐ.ടി ഉപദേശകസമിതിയുടെ മിനിറ്റ്സ്

ഐ.ടി. ഉപദേശകസമിതിയുടെ യോഗം ചേർന്നതു സംബന്ധിച്ച് അറിയിപ്പുകൾ, യോഗത്തിന്റെ ഹാജർ, തീരുമാനങ്ങൾ എന്നിവയുടെ രേഖകൾ സൂക്ഷിക്കേണ്ടതാണ്.

  • ജോയിന്റ് അക്കൗണ്ട് പാസ്ബുക്ക്

ഉപദേശകസമിതിയുടെ വർക്കിങ് ചെയർമാന്റെയും സെക്രട്ടറിയുടെയും പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് പാസ്ബുക്ക് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുൻഗണന നൽകണം.) കാലാനുസൃതമായി ഇടപാടുകൾ നടത്തിയതിന്റെ രേഖയുൾപ്പെടെ സൂക്ഷിക്കേണ്ടതാണ്.

  • ക്യാഷ് ബുക്ക്

ജോയിന്റ് അക്കൗണ്ടിലെ ധനവിനി യോഗത്തിനായി പ്രത്യേകം ക്യാഷ്ബുക്ക് സൂക്ഷിക്കേണ്ടതാണ്. ഐ.ടി.യുമായി ബന്ധപ്പെട്ട എല്ലാ വരവുചെലവു കണക്കുകളും കാഷ്ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. വരവുചെലവ് കണക്കുകൾ എല്ലാ മാസവും ഐ.ടി. ഉപദേശകസമിതി യോഗത്തിൽ അവതരിപ്പിക്കണ്ടതും അംഗീകാരം നേടേണ്ടതുമാണ്.

  • ചെക്ക് വിതരണ രജിസ്റ്റർ

 

ധനവിനിയോഗം ചെക്കായാണ് നടത്തുന്നതെങ്കിൽ ആയത് ചെക്ക് ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തണ്ടതാണ്. (മാതൃക അനുബന്ധം 2 കാണുക)

  • ഐ.സി.ടി ഉപകരണങ്ങളുടെ ഇൻഷുറൻസ്

 

തീപിടുത്തം, മോഷണം തുടങ്ങിയവമൂലം ഉപകരണങ്ങൾ നഷ്ടപ്പെട്ടാൽ ആയതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഐ.സി.ടി ഉപകരണങ്ങളുടെ ഇൻഷുറൻസ് അഭികാമ്യമാണ്. ഉപകരണങ്ങൾക്ക് നാശം സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ പ്രസ്തുത വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. എഫ്.ഐ.ആർ വാങ്ങി സൂക്ഷിക്കേണ്ടതാണ്. നഷ്ടപരിഹാര നടപടികൾക്കായി വിവരം ഇൻഷുറൻസ് കമ്പനിയെ ഉടൻ തന്നെ അറിയിക്കേണ്ടതാണ്.

  • ട്രെയിനിങ് മാനേജ്മെന്റ് സംവിധാനം

 

പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ ഘട്ടങ്ങളിൽ അധ്യാപകർക്ക് നൽകുന്ന അധ്യാപക ശാക്തീകരണ പരിശീലനങ്ങൾ ട്രെയിനിങ് മാനേജ്മന്റ് സിസ്റ്റത്തിൽ യഥാസമയം രേഖപ്പെടുത്തണം http://ict.itschool.gov.in/genedu_training/ ലിങ്കിൽ സമ്പൂർണ യൂസർ നാമവും പാഡും ഉപയോഗിച്ച് പ്രവേശിച്ചു സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, അധ്യാപകരുടെ വിവരങ്ങൾ എന്നിവ യഥാസമയം പരിഷകരിക്കണ്ടതാണ്.

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More