സ്കൂളിലെ 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികാരികൾ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി

സ്കൂളിലെ 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികാരികൾ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി
ആലപ്പുഴ കാട്ടൂർ സ്കൂളിലെ 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികാരികൾ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി.
ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ ആണ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൽ എത്താനാണ് നിർദ്ദേശം. കമ്മിറ്റി അംഗങ്ങൾ മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്തു നടത്തി.
ഒരാഴ്ച മുൻപാണ് ചേർത്തല കാട്ടൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്ത് ആത്മഹത്യ ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. സ്കൂളിൽ അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിട്ടുണ്ട് പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം നടത്തി വരുന്നത്. രാവിലെ ചെയർപേഴ്സൺ വസന്തകുമാരിയുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വരുന്ന വെള്ളിയാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ എത്താനാണ് സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ കഴിഞ്ഞദിവസം സ്കൂളിലേക്ക് പ്രകടനം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ഭാഗത്തുനിന്നും കുട്ടിക്ക് നേരിട്ട മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി