സ്‌‌കൂളിൽ പാചകംചെയ്യുന്നതിനിടെ തിളച്ച സാമ്പാർ ദേഹത്തുവീണ്‌ ഗുരുതര പൊള്ളലേറ്റ യുവതി മരിച്ചു /

June 16, 2022 - By School Pathram Academy
  1. സ്‌‌കൂളിൽ പാചകംചെയ്യുന്നതിനിടെ തിളച്ച സാമ്പാർ ദേഹത്തുവീണ്‌ ഗുരുതര പൊള്ളലേറ്റ യുവതി മരിച്ചു.                 മാംഗ്ലൂർ പുത്തൂർ സെന്റ് വിക്‌ടേഴ്‌സ് സ്‌കൂളിലെ പാചകക്കാരി കുരിയ മലരുവിലെ ആഗ്നസ് പ്രമീള ഡിസൂസയാണ്‌ (37) മരിച്ചത്. രണ്ടാഴ്ചയോളം മംഗളൂരു സർക്കാർ വെൻലോക്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മെയ് 30നാണ് സ്‌കൂളിൽ ഉച്ചഭക്ഷണം പാചകംചെയ്യുന്നതിനിടെ അപകടമുണ്ടായത്‌. പൊള്ളലേറ്റ ആഗ്നസിനെ ആദ്യം പുത്തൂരിലെ താലൂക്ക് ആശുപത്രിയിലും പിന്നീട്‌ മംഗളൂരു വെൻലോക്‌ ആശുപത്രിയിലേക്കും മാറ്റി. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ച് സഹോദരൻ പുത്തൂർ ടൗൺ പൊലീസിൽ പരാതി നൽകി.

Category: IAS