സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ ക്ലാസുകൾ എടുത്ത കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ്
വിഷയം:- പൊതുവിദ്യാഭ്യാസം- 01,11,2021 മുതൽ 14.11.2021 വരെ സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ ക്ലാസുകൾ എടുത്ത കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുന്നത് സംബന്ധിച്ച്
സർക്കാർ കത്ത് .GE-JR1/146/2023/GEDNl. 02.06.2023.
മേൽ വിഷയത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ
01.11.2021 മുതൽ 14.11.2021 ഹാജരാകേണ്ടതില്ലായെന്നും ഓൺലൈൻ ക്ലാസുകൾ ഏടുക്കേണ്ടതാണെന്നും ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ചില സ്ക്കൂളുകളിൽ അധ്യാപകർ ഹാജരായിരുന്നില്ല. ടി കാലയളവ് ഹാജർ പുസ്തകത്തിൽ ഒപ്പിടുന്നതിന് പ്രഥമാധ്യാപകർ അനുവദിക്കുന്നില്ലായെന്നും ഡ്യൂട്ടിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഈ കാര്യാലയത്തിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിലേയ്ക്ക് പൊതുവായ നിർദ്ദേശം നൽകുന്നതിനായി അപേക്ഷ നൽകുകയും സൂചന പ്രകാരം സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
01.11.2021 മുതൽ 14-11,2021 വരെയുളള കാലയളവിൽ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തതിനാലാണ് ഓൺലൈൻ ക്ലാസുകൾ എടുത്തതെന്നുള്ള അധ്യാപകരുടെ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലും, അപ്രകാരം ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നുവെന്ന് വിദ്യാലയമേധാവിയുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും അധ്യാപകർ ക്ലാസുകൾ ഓൺലൈൻ ആയി കൈകാര്യം ചെയ്തിരുന്ന മേൽ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് അനുമതി നൽകുന്നു.