സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – രൂപരേഖ ഭാഗം -1
സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – രൂപരേഖ ഭാഗം -1
ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓരോ സ്കൂളും ഒരോ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിനും അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ വേണം അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ .
മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ ഒരു സ്കൂളിന്റെ പ്രധാന മാർഗ്ഗരേഖയാണ്.
A- ആമുഖം
B – ലക്ഷ്യം :
✓സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗഹൃദപരമായതും ശിശു കേന്ദ്രീകരി ച്ചിട്ടുള്ളതുമായ രീതിയിൽ പഠനവും പാഠ്യേതരപ്രവർത്തനങ്ങളും സംഘടിപ്പിക്കുക
✓ കുട്ടികളുടെ പഠനതാത്പര്യത്തെയും വ്യക്തിത്വവികാസത്തെയും(Personality Development) ത്വരിതപ്പെടുത്തുന്നതിനുള്ള പരിഹാരബോധന പ്രക്രിയയു നടത്തുക
✓നിരന്തര മൂല്യനിർണയപ്രക്രിയ ചിട്ടപ്പെടുത്തുക (CE)
✓ കുട്ടിയും അതാതു ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു വെന്ന് ഉറപ്പു വരുത്തുക
✓ LSS , USS, NMMS, NTSE, മറ്റ് Scholarship, തുടങ്ങി പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കുകയും പൊതു ജന പങ്കാളിത്വം ഉറപ്പാക്കുകയും ചെയ്യുക
✓ രംഗത്ത് കുട്ടികളുടെ ഇടപെടൽ സാധ്യമാക്കാനും , ആയാസരഹിതവും ആഹ്ലാദകരവുമായ അനുഭവമാക്കി മാറ്റാൻ I C T സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക
✓ പഠനകാര്യത്തിലും പഠനാനുബന്ധ രംഗത്തും രക്ഷിതാക്കളുടെ നിരന്തര പിന്തുണ ഉറപ്പാക്കുന്ന തരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
✓ദിനാചരണങ്ങൾ അക്കാദമിക ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിക്കുക
✓ പേരുകൾ നൽകി വിവിധ പദ്ധതികൾ നടപ്പാക്കുക. ഈ പദ്ധതിയിലൂടെ എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി മറ്റ് ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനും ഗണിതത്തിൽ അടിസ്ഥാനശേഷി കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളും ഉറപ്പാക്കുക
✓ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി വിവിധ പഠന പ്രവർത്തങ്ങൾ നടപ്പിലാക്കുക. വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും നിരന്തര മൂല്യനിർണ്ണയം നടത്തി വിലയിരുത്തൽ പട്ടിക തയ്യാറാക്കുകയും ചെയ്യുക.
✓ മുഴുവൻ അധ്യാപകരുടെയും പിന്തുണയോടെ അക്കാദമികമായ ഉണർവ്വ് ശ്രഷ്ടിക്കുക. അധ്യാപകരുടെ അറിവിന്റെ സംഭാവനകൾ സ്വീകരിക്കുക
✓ മുന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിൽ പിന്തുണയും , പ്രത്യേക പരിഗണനയും, കോച്ചിംഗ് ക്ലാസ്സും നൽകുക
✓ ഡിജിറ്റൽ ലൈബ്രറി സാധ്യമാക്കുക..
ക്ലാസ്സ് ലൈബ്രറി,
ടീച്ചേഴ്സ് ലൈബ്രറി,
സ്കൂൾ ലൈബ്രറി
മദേഴ്സ് ലൈബ്രറി എന്നിവ സജീവമാക്കുക
✓ പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിച്ച് കണ്ടും, കേട്ടും , നിരീക്ഷിച്ചും ,പഠിക്കുന്നതിനുള്ള അവസരം ഒരുക്കുക
✓ സോഷ്യൽ മീഡിയ അക്കാദമിക കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുക
✓ക്ലബ് പ്രവർത്തനങ്ങളിലും സയൻസ് ലാബ്, ഗണിതലാബ് പ്രവർത്തനങ്ങളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പഠന പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക
✓ വിവിധ മേളകളിലും കലോത്സവങ്ങളിലും കുട്ടികളുടെ പങ്കാളിത്വം ഉറപ്പാക്കുക
✓ മികവുകൾ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുക