സ്കൂളുകളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ രൂപരേഖ ചർച്ച ചെയ്യുന്നു ഭാഗം-2

May 10, 2022 - By School Pathram Academy

അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപരേഖചർച്ച ചെയ്യുന്നു. ഭാഗം-2

 

അക്കാദമിക് പ്രവർത്തന ആസൂത്രണമാണ് അക്കാദമിക മാസ്റ്റർ പ്ലാനിന്റെ മുഖ്യ ഘടകം.

 

അക്കാദമിക പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമെ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെയും സവിശേഷവുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠന മുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻകഴിയുള്ളു.

അക്കാദമിക പ്രവർത്തനങ്ങൾ വിവിധ പദ്ധതികളിലൂടെ / (പ്രവർത്തനം) തയ്യാറാക്കിയിരിക്കണം .ഇത് നവീകരിക്കപ്പെടുന്ന ശാസ്ത്രരേഖയാണ്.

 

മലയാളം – അറബിക് – സംസ്കൃതം -ഉർദു ഉൾപ്പെടുന്ന ഭാഷാ വിഷയങ്ങളുടെ അക്കാദമിക പ്രവർത്തനം മനസിലാക്കാൻ ഈ ഭാഗം ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.

LP/UP/HS/HSS

ഭാഷാവികാസം

 

•ലക്ഷ്യങ്ങൾ

✓എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പ് വരുത്തുക

✓ മുഴുവൻ കുട്ടികൾക്കും സർഗാത്മകരചനകൾക്കും അവതരണത്തിനുമുള്ള അവസരം നൽകുക

✓ എല്ലാ കുട്ടികളും അക്ഷരങ്ങളും പദങ്ങളും ആശയങ്ങളും കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

✓ എല്ലാ കുട്ടികളും ആശയം ഗ്രഹിച്ച് അർത്ഥപൂർണമായി വായിക്കുന്നു എന്ന് ഉറപ്പുവരുത്തുക

✓സാഹിത്യാഭിരുചി വളർത്താനുള്ള സാഹചര്യം ഒരുക്കുകയും അതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തുക

✓ ഭാഷാശേഷി വികസനത്തിനായി ആധുനിക സാങ്കേതിക വിദ്യാ ഭ്യാസസാധ്യതകൾ ( I C T )പരമാവധി പ്രയോജനപ്പെടുത്തുക.

✓ സെമിനാർ / ശില്പശാല / ക്യാമ്പ് / എന്നിവ സംഘടിപ്പിക്കുക

ചില അക്കാദമിക പ്രവർത്തനങ്ങൾ പരിചയപെടാം. LP/UP/HS/HSS വിഭാഗങ്ങൾക്ക് ഉചിതമായവ തെരഞ്ഞെടുക്കാം

കഥ, കവിത, ചിത്രരചനകൾ, സമാനപദങ്ങൾ ഉപയോഗിച്ച് വാക്യരചനകൾ , മലയാളത്തിളക്കം, ശ്രദ്ധ പദകാർഡ് വായന, ചിത്രപദക്കാർഡ് വായന, വായനാമത്സരം, നിഘണ്ടുനിർമാണം,വായനാമത്സരം, പത്രവായന, ദൃശ്യവായന, പുസ്തകവായന, ചിത്രവായന, ഒരു കുട്ടി ഒരു പുസ്തകം സംഭാവന, പുസ്തകത്തെ പരിചയപ്പെടുത്തൽ,സൂചനകൾ നല്കി കഥ, കവിതാരചന,നാടൻ കഥകൾ, കവിതകൾ കേൾക്കൽ, കഥാവതരണം,നാടൻ കലകളുടെ പ്രദർശനം, അവതരണം.

പോസ്റ്റർ നിർമാണം, കാലാനുസൃതമായ വിഷയങ്ങൾ തെരഞ്ഞെടുത്ത് ഉപന്യാസരചന, സാഹിത്യകാരന്മാരുടെ ആൽബം തയ്യാറാക്കൽ,ലൈബ്രറി പുസ്തകവായന,   പുസ്തക വായന, ഡയറി എഴുത്ത്, അനുഭവക്കുറിപ്പ്,പുസ്തകവായന, വായിച്ച പുസ്തകത്തിന്റെ ആശയം കുറിക്കൽ, അടുത്തുള്ള വിദ്യാലയത്തിലെ ലൈബ്രറി സന്ദർശനം രണ്ട്പുസ്തകക്കുറിപ്പ് വിഷയം നല്കി കഥ,കവിതാരചന, പ്രാദേശിക സാഹിത്യകാരന്മാരെ പരിചയപ്പെടൽ, സാഹിത്യ ക്വിസ്സ്,ഫീൽഡ് ട്രിപ്പ് അനുഭവക്കുറിപ്പ്, പത്രവാർത്താ ശേഖരണ പതിപ്പ്. ഒരു വിഷയത്തെക്കുറിച്ച് പ്രസംഗം, പ്രഭാഷണം എന്നിവ തയ്യാറാക്കുക,

 

 

കഥാപതിപ്പ്, കവിതാപതിപ്പ്, ചിത്രപതിപ്പ് വാക്യ ര‍ചനാ പുസ്തക മത്സരം, (ക്ലാസ്സ് തലം)പദച്ചേരുവകൾ, കേട്ടെഴുത്ത്, സംഘപ്രവർത്തനങ്ങൾ, ചുമർപത്രം, ആസ്വാദനക്കുറിപ്പ് മത്സരം ക്ലാസ്സ് തലം കവിയരങ്ങ്, കാവ്യകേളി, കാവ്യാലാപനം, അക്ഷരശ്ലോകം,ദൃശ്യാവിഷ്ക്കാരം,പത്രവാർത്തകൾ,നാടൻപാട്ട്,പരിശീലനം (ശില്പശാല).

 

കാർട്ടൂൺ, വായനാക്കുറിപ്പ് മത്സരം സ്കൂൾതലം കവിയരങ്ങ്, സെമിനാർ,പ്രാദേശികകലാരൂപങ്ങൾ പ്രോജക്ട്യാത്രാവിവരണം, സാഹിത്യചരിത്ര രചന ദൃശ്യാവിഷ്ക്കാരം,പത്രവാർത്ത തയ്യാറാക്കൽ. എല്ലാ കുട്ടികൾക്കും പ്രസംഗം പറയാനുള്ള അവസരം, അസംബ്ലിയിൽ പ്രഭാഷണം അവതരിപ്പിക്കുക,ഉപന്യാസ രചനാമത്സരം,പുസ്തകക്കുറിപ്പ്തയ്യാറാക്കൽ,പത്രക്കട്ടിംഗ്സ് ശേഖരിച്ച് വായനാമത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട സാഹിത്യരചനകൾ കൊളാഷ്, ആസ്വാദനം .

പദസൂര്യൻ പൂർത്തിയാക്കൽ, വിട്ടുപോയവ കണ്ടെത്തൽ തിരക്കഥാരചന, കവിതാരചന, കഥാരചന സ്വന്തമായി വിഷയം തെരഞ്ഞെടുത്ത് കഥ, കവിത രചിക്കുന്നുഎന്റെ സ്വന്തം കവിതാസമാഹാരം, ചിത്രസമാഹാരം, കഥാസമാ ഹാരം,വർക്ക് ഷീറ്റ്, പാഠവായന, ന്യൂസ് പേപ്പർ വായന,  ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, നാടൻ പാട്ട് അവതരണം.

ഷോർട്ട്ഫിലിം നിർമാണം, വിമർശനാത്മകപഠനം, സാഹിത്യമേളകൾ, ദിനാചരണ മത്സരങ്ങൾ തൽസമയ സംപ്രേഷണം ആൽബപ്രദർശനം ക്ലാസ്സ് തലം, സ്കൂൾതലം എന്റെ ഡയറി, യാത്രാ വിവരണം, ഓർമക്കുറിപ്പുകൾ, വിവരണം, വർ‍ണനനാടകരചന, തിരക്കഥാരചന, ഷോർട്ട്ഫിലിം നിർമാണം,  etc.

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More