സ്കൂളുകളിൽ വിദ്യാർത്ഥികളും ,ക്ലാസ് സമയത്ത് അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?. സർക്കാർ ഉത്തരവിന്റെ പകർപ്പ്

സർക്കുലർ
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം, തീയതി: 10.10.2019
വിഷയം: സ്കൂളുകളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തിനെതിരെ നടപടി കർശനമാക്കുന്നത് സംബന്ധിച്ച്.
സൂചന; കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ എച്ച്, ആർ.എം.പി. നമ്പർ 5700/11/13/19 റ്റി.എസ്.ആർ, തീയതി 17/08/2019,
സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ലായെന്ന് നിർദ്ദേശിച്ച് ഈ ഓഫീസിൽ നിന്നും സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രസ്തുത സർക്കുലറുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലയെന്ന് പരാതികൾ ലഭിച്ചുവെന്നും ആയതിനാൽ ചില കർശന നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ എല്ലാ (പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കേണ്ടതാണ്.
സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ല. കൂടാതെ ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ്, മുതലായ സമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുവാനോ പാടില്ല.
എം.കെ. ഷൈൻ മോൻ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ (അക്കാദമിക്) പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി
സ്വീകർത്താവ്
1. എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും.
2. എല്ലാ ജില്ലാ ഉപജില്ലാ ഓഫീസർമാർക്കും.
പകർപ്പ്
1.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, തിരുവനന്തപുരം 33. (കവറിംഗ് ലെറ്റർ ഉൾപ്പെടെ)
2. എല്ലാ ഹെഡ് മാസ്റ്റർമാർക്കും (ജില്ലാ ഓഫീസ് മുഖേന)
3. രജിസ്ട്രാർ
4. സ്റ്റോക്ക് ഫയൽ,