സ്കൂളുകളിൽ വെതർ സ്റ്റേഷൻ |എറണാകുളം ജില്ലയിലെ 13 സ്കൂളുകളിൽ

June 19, 2022 - By School Pathram Academy

ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായി സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ 13 സ്കൂളുകളിലായിരിക്കും നടപ്പാക്കുന്നത്.

 

‌കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങൾ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ഒരു സ്കൂളിന് 48225 രൂപ വീതമാണ് അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 13 സ്കൂളുകളിലെ ഭൂമി ശാസ്ത്ര അധ്യാപകനായിരിക്കും വെതർ സ്റ്റേഷന്റെ സ്കൂൾതല നോഡൽ ഓഫീസർ. ഭൂമി ശാസ്ത്ര അധ്യാപകർ ഇല്ലാത്ത പക്ഷം മറ്റു സാമൂഹിക ശാസ്ത്ര അധ്യാപകർക്ക് നോഡൽ ഓഫീസറുടെ ചുമതല നൽകും. മഴ മാപിനി, താപനില, മർദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കും.

 

ജില്ലയിലെ 11 ഹയർ സെക്കൻഡറി സ്കൂളുകളിലും രണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. എറണാകുളം എസ്. ആർ. വി. ജി. വി. എച്ച്. എസ്. സ്കൂൾ, ഇടപ്പള്ളി നോർത്ത് ജി. വി എച്ച്. എസ് സ്കൂൾ, അകനാട് ജി. എച്ച്. എസ്. എസ്., പാലിയം ജി. എച്ച്. എസ്. എസ്., ഇടപ്പള്ളി ജി. എച്ച്. എസ്. എസ്., എളങ്കുന്നപുഴ ജി. എച്ച്. എസ്. എസ്., കൊച്ചി ഗവ. ഗേൾസ് എച്ച്. എസ്. എസ്., മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്. എസ്. എസ്., മൂക്കന്നൂർ ജി. എച്ച്. എസ്. എസ്., മുവാറ്റുപുഴ ജി. എച്ച്. എസ്. എസ്., പിറവം നാമക്കുഴി ജി. എച്ച്. എസ്. എസ്., പെരുമ്പാവൂർ ഗവ. ബോയ്സ് എച്ച്. എസ്. എസ്.,പുളിയനം ജി. എച്ച്. എസ്. എസ് എന്നിവിടങ്ങളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More