സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചില സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ പാലിക്കുന്നില്ല എന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്

March 06, 2022 - By School Pathram Academy

തിരുവനന്തപുരം: സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചില സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ പാലിക്കുന്നില്ല എന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സിയോടെ പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങള്‍. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. കൃത്യമായ മാര്‍ഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകള്‍ തുറന്നതും പ്രവര്‍ത്തിക്കുന്നതും. മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണം. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുന്‍നിര്‍ത്തി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ തയ്യാറാകണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Category: News