സ്കൂളുകൾക്കും അംഗൻവാടികൾക്കും മേൽക്കൂര നിർമ്മിക്കുന്നതും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സർക്കാർ ഉത്തരവ് :-

May 28, 2022 - By School Pathram Academy

കേരള സർക്കാർ സംഗ്രഹം

തദ്ദേശ സ്വയംഭരണ വകുപ്പ് – എഞ്ചിനീയറിംഗ് വിഭാഗം – സംസ്ഥാനത്തെ സ്കൂളുകൾക്കും അംഗൻവാടികൾക്കും മേൽക്കൂര നിർമ്മിക്കുന്നതും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ (ഇഡബ്ല്യൂഎ) വകുപ്പ്

സ.ഉ.(കൈ) നം.114/20221SGD തീയതി,തിരുവനന്തപുരം, 28-05-2022

1. സ.ഉ.(കൈ) നം. 162/19/6 പൊ.വിവ 09.10.2019.

പരാമർശം –

2. 17.10.2019-ലെ ഇപിഎ(302/19/തസ്വഭവ നം. സർക്കാർ കത്ത്.

3. സ.ഉ.(കൈ) നം. തസ്വഭവ (2182/21/ 02.11.2021

4. സ ഉ (സധ)594/22/ തസ്വഭവ തിയതി .11.03.2022.

ഉത്തരവ്

പരാമർശം (1) ഉത്തരവ് പ്രകാരം ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിൽ നിന്നും ആയ വ ഉത്തരവ് തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേൽക്കൂരകൾ സ്ഥാപിക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, സ്കൂളുകൾ ആസ്ബസ്റ്റോസ്, റ്റീൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ എന്നിവയാൽ നിർമ്മിതമല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് പരാമർശം (2) പ്രകാരം സർക്കാർ നിർദ്ദേശം നല്കുകയുണ്ടായി. പിന്നീട് സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്ന് മുതൽ തുറക്കുന്ന സാഹചര്യം പരിഗണിച്ച് ആസ്ബസ്റ്റോസ്റ്റിൻ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള മേൽക്കൂരകളുള്ള സ്കൂളുകളിൽ അവ മാറ്റി പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനും അതുപോലെ പുതുതായി നിർമ്മിച്ചിരിക്കുന്ന ബഹുനിലകളുള്ള സ്കൂളുകൾക്ക് ഫയർ & സേഫ്റ്റി സൗകര്യം ലഭ്യമാക്കുന്നതിനും സമയം ആവശ്യമായതിനാൽ, ഈ പ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും എന്ന വ്യവസ്ഥയിൽ, താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് നിർദ്ദേശം നൽകി സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ആസ്ബസ്റ്റോസ്, റ്റിൻ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള മേൽക്കൂരകളുള്ള സ്കൂളുകളിൽ അവ മാറ്റി പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനും അതുപോലെ പുതുതായി നിർമ്മിച്ചിരിക്കുന്ന ബഹുനിലകളുള്ള സ്കൂളുകൾക്ക് ഫയർ & സേഫ്റ്റി സൗകര്യം ലഭ്യമാക്കുന്നതിനും സമയം ആവശ്യമുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് 2022 മെയ് 31 വരെ സമയം അനുവദിച്ച് സൂചന (4) പ്രകാരം ഉത്തരവ് പുറപ്പെടുവിയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളും അംഗൻവാടികളും കോൺക്രീറ്റ് അല്ലെങ്കിൽ ഓടു കൊണ്ടുള്ള മേൽക്കൂര ഉള്ളവയാണെങ്കിലും ചിലയിടങ്ങളിൽ ആസ്ബസ്റ്റോസ്, ടീൻ/അലുമിനിയം ഷീറ്റ് മേൽക്കൂരകളും ഉണ്ട്. ബഹു.ഹൈക്കോടതിയുടെ 03/09/2019ലെ ഉത്തരവിൽ കുട്ടികളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ആസ്ബസ്റ്റോസ് മേൽക്കൂരകൾ നിരോധിക്കുകയും ഇവ മാറ്റുന്നതിന് 2 വർഷത്തെ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച സൂചന (1) സർക്കാർ ഉത്തരവിനെ തുടർന്ന് കുറേയേറെ സ്കൂളുകൾ ആസ്ബസ്റ്റോസ് മേൽക്കൂര മാറ്റിയിരുന്നു. ടിൻ അലുമിനിയം ആസ്ബസ്റ്റോസ് ഷീറ്റുകൾ ചൂട് കടത്തുന്നവയാണ് എന്ന കാരണത്താൽ അവ ഇത്തരം സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ നിന്നും നീക്കം ചെയ്യുവാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളതാണ്.

ആസ്ബസ്റ്റോസ്, ടിൻ അലൂമിനിയം ഷീറ്റ് മേൽക്കൂരകൾക്ക് പകരം കോൺക്രീറ്റ് പകരം കോൺക്രീറ്റ്, ഓട് എന്നിവ മാത്രമാണ് നിലവിലുള്ള സാദ്ധ്യത. അതിൽ ഓട് പല കാരണങ്ങളാലും പ്രായോഗികമല്ല. മതിയായ അടിത്തറയും ബലമുള്ള ഭിത്തികളും ഇല്ലാത്ത കെട്ടിടങ്ങളിൽ പുതുതായി കോൺക്രീറ്റ് മേൽക്കൂരയും സാദ്ധ്യമല്ല. മാത്രമല്ല, അത് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതുമാണ്. ആയതിനാൽ ഇത്തരം സ്കൂളുകൾക്കും അംഗൻവാടികൾക്കും മേൽക്കൂര മാറ്റുന്നതിന് എന്ത് സംവിധാനമാണ് ഒരുക്കാൻ സാധിക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. അതുപോലെ തന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയ സ്കൂളുകൾക്ക് Fire & Safety അനുമതി ലഭിക്കാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫിറ്റ്നസ് നൽകുന്നില്ലായെന്ന് പരാതി ഉയർന്നിട്ടുള്ളതാണ്. 2019-നു മുൻപ് ഇത്തരമൊരു അനുമതിയുടെ ആവശ്യമില്ലാതിരുന്നതിനാൽ സ്കൂളുകളിൽ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. 2019ൽ KMBR ൽ വന്ന ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് Fire & Safety അനുമതി നിഷ്കർഷിച്ചിട്ടുണ്ട്. ജൂണിൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലായെങ്കിൽ പുതുതായി നിർമ്മിച്ച് സ്കൂൾ കെട്ടിടങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാനാകാത്ത സാഹചര്യം സംജാതമാകും.

 

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇത് സംബന്ധമായി 17/05/2022ൽ ബന്ധപ്പെട്ട സാങ്കേതികവിഭാഗം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഉന്നതതലയോഗം ചേർന്ന് വസ്തുതകൾ വിലയിരുത്തുകയുമുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗൻവാടികളുടെയും മേൽക്കൂര നിർമ്മിക്കുന്നത് സംബന്ധിച്ചും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ചും താഴെപറയുന്ന നിർദ്ദേശങ്ങൾ നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

 

1. പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്കും അംഗൻവാടികൾക്കും DSR (12.8) പ്രകാരമുള്ള Non Asbestos High Impact Poly Propylene Reinforced Cement 6mm thick Corrugated sheet ഉപയോഗിച്ചും പ്രൈവറ്റ് സ്കൂൾ കെട്ടിടങ്ങൾക്ക് മേൽപ്പറഞ്ഞ ഷീറ്റ് കൂടാതെ Non Asbestos Sandwich ഷീറ്റും ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കാവുന്നതാണ്.

2. സ്കൂൾ/അംഗൻവാടി കെട്ടിടങ്ങൾക്ക് അടുത്ത അധ്യയന വർഷത്തിനുള്ളിൽ false calling ചെയ്യണമെന്നും ഫാൻ ഘടിപ്പിക്കണ മെന്നുമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.

3. 2019-ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമ്മാണം ആരംഭിച്ചതും 2019-ൽ ശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് Fire & Safety സൗകര്യം ഒരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More