സ്കൂളുകൾക്ക് നിയന്ത്രണം വേണോ വേണ്ടേയോ ? കോവിഡ് അവലോകന യോഗത്തിൽ ധാരണയായി

January 10, 2022 - By School Pathram Academy

സ്കൂളുകൾ ഉടൻ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കണം എന്ന നിർദേശം നൽകും. അടുത്ത അവലോകന യോഗത്തിൽ മാത്രമാവും കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തത്കാലം കൂടുതൽ നിയന്ത്രണങ്ങൽ ആവശ്യമില്ലെന്നും കോവിഡ് അവലോകന യോഗത്തിൽ ധാരണയായി.

Category: News