സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ? തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ വിശദീകരണം

July 02, 2024 - By School Pathram Academy

ചുവടെപ്പറയുന്ന കാരണങ്ങളാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിയ്ക്കാത്തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ യോഗത്തിൽ വിശദീകരിച്ചു.

 

1) സുരക്ഷയുമായി ബന്ധപ്പെട്ട് ഫയർ & സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തത്

 

2) സ്കൂൾ കെട്ടിടങ്ങൾക്ക് അപകടകരമായ വിധത്തിൽ മരങ്ങൾ നിൽക്കുന്നത്

 

3) കെട്ടിട നിർമാണ ചട്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ക്ലാസ് റൂം നിർമ്മാണം

 

4) ബിൽഡിംഗ് പ്ലാസ്റ്റർ ചെയ്യാത്തത്

5) മെറ്റൽ ഷീറ്റ് ഉപയോഗിച്ചുള്ള റൂഫ്

 

6) മൂന്ന് നിലകളിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് സൗകര്യമില്ലാത്തത്

 

7) സ്കൂൾ പരിസത്തുള്ള തുറന്ന കിണറുകൾ

 

8) സൂപ്പർ വിഷൻ ചാർജ് ഒടുക്കാത്തത്

 

9) റാംപ് / ലിഫ്റ്റ് സൗകര്യമില്ലാത്തത്

 

10) കെ.ഇ.ആർ, കെ.എം.ബി.ആർ/ കെപ്ബിആർ വ്യവസ്ഥകളിലെ നിബന്ധനകൾ വ്യത്യസ്തമാകുന്ന സാഹചര്യങ്ങൾ

 

നിലവിലുള്ള നിയമ നിബന്ധനകൾ പ്രകാരം ഇളവ് അനുവദിക്കാൻ സാധിയ്ക്കുന്ന കാര്യങ്ങളിൽ ഇളവ് അനുവദിച്ച് വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ യോഗം ചർച്ച ചെയ്തു.