സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്
ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്.
ചെങ്ങന്നൂരില്‍ കിഴക്കേനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. കുട്ടികളെ സ്കൂളിൽ നിന്ന് വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും പരുക്കുണ്ട്.
രക്ഷിതാക്കള്‍ക്ക് നിസ്സാര പരുക്കാണുളളത്.ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്കാണ് വലിയ ഒരു മരം കടപുഴകി വീണത്. ഈ സമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയ്ക്കാണ് ഓടിന്റെ കഷ്ണം വീണ് പരുക്കേറ്റത്.
ക്ലാസ് വിട്ടതിനു ശേഷമായിരുന്നു അപകടം. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെ ഈ മരം മുറിക്കാനായി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കുന്നത് വൈകുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരുടെ തലയ്ക്കും തുന്നലുണ്ട്.