സ്‌കൂള്‍ വാഹനങ്ങള്‍ കൂടുതലായി സഞ്ചരിക്കുന്ന സമയത്തെ ടിപ്പര്‍ ലോറികളുടെ ഗതാഗത നിയന്ത്രണത്തിന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളായി
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ വാഹനങ്ങള്‍ കൂടുതലായി സഞ്ചരിക്കുന്ന സമയത്തെ ടിപ്പര്‍ ലോറികളുടെ ഗതാഗത നിയന്ത്രണത്തിന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളായി.
ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 5 വരെയും ആയി പുനഃക്രമീകരിക്കും. കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഏപ്രില്‍ അവസാനവാരം ചേരുന്ന യോഗത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തീരുമാനത്തില്‍ ആക്ഷേപങ്ങളോ എതിര്‍ വാദങ്ങളോ ഉള്ളവര്‍ 15 ദിവസത്തിനകം ചേവായൂരിലുള്ള എന്‍ഫോഴ്സ്മെന്റ് റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ അറിയിക്കുക.