സ്‌കൂള്‍ വിദ്യാര്‍ഥിയെ പൊതുമധ്യത്തില്‍ മര്‍ദിച്ച് സഹപാഠിയുടെ അച്ഛന്‍

September 02, 2022 - By School Pathram Academy

പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മര്‍ദനം. സഹപാഠിയുടെ അച്ഛനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്.

കുട്ടികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വൈകിട്ട് 5.30യോട് കൂടി മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന്‍ ബസ് വടക്കഞ്ചേരി സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചത്.

കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതി നല്‍കി. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലിസ് അന്വേഷണം ആരംഭിച്ചു.

Category: News