സ്‌കൂള്‍ സമയം ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
സ്‌കൂള്‍ സമയം ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റേതാണ് തീരുമാനം.
രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. ഈ ഉത്തരവിന് ജൂൺ രണ്ട് വ്യാഴാഴ്ച മുതല്‍ സാധുതയുണ്ടായിരിക്കും