സ്കൂൾ അക്കാദമി കല്ലിൽ മേതല സെൻ്ററിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു
സ്കൂൾ അക്കാദമി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു
സ്കൂൾ അക്കാദമി ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്കൂൾ അക്കാദമി കേരളയുടെ കല്ലിൽ സെൻററിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് . സ്കൂൾ അക്കാദമി പ്രിൻസിപ്പൽ ഡോ. പാർവതി ഗംഗാധരൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസിയാണ് സ്കൂൾ അക്കാഡമി കേരള . കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ അക്കാദമി കാഴ്ച വച്ചിട്ടുള്ളത് .
മൂന്ന് ദേശീയ അധ്യാപക കോൺഫറൻസുകൾ ഗുജറാത്ത്, കേരളം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ചു. നാലു വർഷമായി സ്കൂളുകൾക്കും, അധ്യാപകർക്കും , പിറ്റിഎ കൾക്കും വിവിധ അവാർഡുകൾ നൽകി വരുന്നു. അബാക്കസ് ക്ലാസ്, നവോദയ ക്ലാസ്, തുടങ്ങിയ നിരവധി ഓൺലൈൻ ക്ലാസുകൾക്കും സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.