സ്കൂൾ അക്കാദമി കേരള നൽകുന്ന നാലാമത് എജ്യൂക്കേഷണൽ എക്സലന്റ് അവാർഡ് പ്രഖ്യാപിക്കുന്നതിനുള്ള വിധികർത്താക്കളെ തെരഞ്ഞെടുത്തു

സ്കൂൾ അക്കാദമി കേരള നൽകുന്ന നാലാമത് എജ്യൂക്കേഷണൽ എക്സലന്റ് അവാർഡ് പ്രഖ്യാപിക്കുന്നതിനുള്ള വിധികർത്താക്കളെ തെരഞ്ഞെടുത്തു.
ഐ എസ് ഒ സർട്ടിഫിക്കേഷൻ നേടിയ സ്കൂൾ അക്കാദമി കേരള നൽകുന്ന നാലാമത് ബെസ്റ്റ് സ്കൂൾ അവാർഡ് ,സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ,സ്കൂൾ മിത്ര PTA അവാർഡ് എന്നിവ പ്രഖ്യാപിക്കുന്നതിനുള്ള ജഡ്ജിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ല പ്രോജക്ട് ഓഫീസർ ആയിരുന്ന ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായിരുന്ന ഡോ. ബാബു തോമസ് ആലപ്പുഴ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ. കെ വിജയൻ കണ്ണൂർ,കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ അധ്യാപകൻ മൊയ്തീൻഷ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
നവംബർ 14 ശിശുദിനത്തിൽ അവാർഡുകൾ പ്രഖ്യാപിക്കും. കഴിഞ്ഞ മൂന്നു വർഷമായി സ്കൂൾ അക്കാദമി കേരള അവാർഡുകൾ നൽകി വരുന്നു. ഇതിനകം 40 അവാർഡുകളാണ് സ്കൂൾ അക്കാദമി കേരള വിതരണം ചെയ്തത്.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് – വ്യത്യസ്തമായ – ന്യൂതനമായ – മികവാർന്ന – പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്കും അധ്യാപകർക്കും പി ടി എക്കും ആണ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. സ്കൂൾ പത്രം ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡുകൾ നൽകുന്നത്.
നേരിട്ടോ തപാൽ വഴിയോ അവാർഡിനുള്ള എൻട്രികൾ സ്വീകരിക്കില്ല. ഓൺലൈൻ മാധ്യമമായ schoolpathram.com വഴി സമർപ്പിച്ചവർക്ക് മാത്രമേ അവാർഡിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.