സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന നാലാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് ലക്ഷദ്വീപിൽ വച്ച് സംഘടിപ്പിക്കും

May 26, 2024 - By School Pathram Academy

സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന നാലാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് ലക്ഷദ്വീപിൽ വച്ച് സംഘടിപ്പിക്കും.

കേരളത്തിലെ വിദ്യാഭ്യാസ , സാമൂഹ്യ, സാംസ്കാരിക, നവോത്ഥാന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 14  വർഷക്കാലമായി നേതൃത്വം നൽകുന്ന സ്കൂൾ പത്രം, കുട്ടിപ്പത്രം , സ്കൂൾ അക്കാഡമി സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അധ്യാപക കോൺഫറൻസ് ലക്ഷദ്വീപിൽ വച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

കേരളത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കും  അവരുടെ മക്കൾക്കും ലക്ഷദ്വീപിൽ നടക്കുന്ന അധ്യാപക കോൺഫറൻസിൽ പങ്കെടുക്കാൻ അവസരമുണ്ട്.

സ്കൂൾ അക്കാദമിയുടെ  നേതൃത്വത്തിൽ ഒന്നാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് ഗുജറാത്തിലും, രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് കേരളത്തിലും, മൂന്നാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് തെലങ്കാലയുമായിരുന്നു സംഘടിപ്പിച്ചത്.

നാലാമത് ദേശീയ അധ്യാപക മീറ്റ് ലക്ഷദ്വീപിൽ വച്ച് സംഘടിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾ സ്കൂൾ അക്കാദമിയുടെ വെബ്സൈറ്റ് കൂടിയായ സ്കൂൾ പത്രം.കോം വഴി പിന്നീട്  ലഭ്യമാകുന്നതാണ്.

Category: NewsSchool Academy

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More