സ്കൂൾ അക്കാദമി കേരള – സ്കൂൾ പത്രം സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും നാലാമത് അവാർഡ് മീറ്റും നാളെ ഉച്ചയ്ക്ക് 1. 30ന് കോട്ടയം മാൾ ഓഫ് ജോയിൽ ആരംഭിക്കും

December 26, 2023 - By School Pathram Academy

സ്കൂൾ അക്കാദമി കേരള – സ്കൂൾ പത്രം സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ അധ്യാപക കോൺഫറൻസും , നാലാമത് അവാർഡ് മീറ്റും 27 -12 -2023 ഡിസംബർ 27 ബുധനാഴ്ച 1 .30ന് കോട്ടയം മാൾ ഓഫ് ജോയ് ആരംഭിക്കും. കോട്ടയം മാൾ ഓഫ് ജോയ് സിൽക്ക് ഇൻ ചാർജ് പ്രതീഷ് PV അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും .കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മുഖ്യ അതിഥിയായി പങ്കെടുക്കും. സ്കൂൾ അക്കാദമി ഡയറക്ടർ മൊയ്തീൻ ഷാ സ്വാഗതം പറയും.

Programme

Prayer:- 

Welcome Speech:- Moideensha (Director, School Academy)

Presidential Address:-

 Sri. Pratheesh P V ( Branch Incharge, Jolly silks Kottayam)

Inauguration & Award Distribution :- 

Sri. Chandy Oommen MLA

Keynote Address:-

Sri. Subhesh Sudhakaran 

District Panchayat Vice President Kottayam

Felicitation :- 

Sri. Sam Sebastian ( Hr Incharge, Mall of joy Kottayam )

Smt.Shahanas Teacher

(MSM School Mulavoor)

Vote of thanks :- 

K.N Babu Raj (PRO Mall of Joy Kottayam)

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്കൂളുകളും , അധ്യാപകരും , പിടിഎയും ഉൾപ്പെടെ 31 സർട്ടിഫിക്കറ്റും, മെമന്റോയും നൽകും . ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ തൃശൂർ സ്വദേശിയായ അബ്ദുൽ ഹദിയെ യോഗത്തിൽ അനുമോദിക്കും. സ്കൂൾ അക്കാദമി നടത്തുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് ആണിത് . ആദ്യ നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് ഗുജറാത്തിലെ ദീശയിൽ വച്ച് നടത്തിയിരുന്നു . സ്കൂൾ അക്കാദമിയുടെ നാലാമത് അവാർഡ് മീറ്റ് ആണിത് . ബെസ്റ്റ് സ്കൂൾ അവാർഡ്, സ്കൂൾ നാഷണൽ ടീച്ചേഴ്സ് അവാർഡ്, സ്കൂൾ മിത്ര PTA അവാർഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളിലുള്ള അവാർഡുകളാണ് യോഗത്തിൽ വിതരണം ചെയ്യുക

Category: NewsSchool Academy