സ്കൂൾ അക്കാദമി കേരള 2nd National Teacher’s Conference Hyderabad Ramoji Film City യിൽ വച്ച് . ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
റാമോജി ഗ്രൂപ്പിന്റെ തലവനും, ചലച്ചിത്ര നിർമ്മാതാവുമായ റാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996-ൽ ഒരുക്കുന്നത്. റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീന്യത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരിതമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ചിട്ടുണ്ട്.