സ്കൂൾ അസംബ്ലി ന്യൂസ്/വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃക
വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃക. /
നീലഗിരിയില്‍ ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേർ മരിച്ചു.
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയിൽ തകർന്നു വീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക ഹെലികോപ്റ്ററായാണ് എംഐ-17 വി-5 അറിയപ്പെടുന്നത്. റഷ്യൻ ആയുധ വിതരണക്കാരായ റോസോബോറോനെക്സ്പോർട്ടിൽ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്.
ബിപിന്‍ റാവത്ത് 2015-ലും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവെച്ചെന്ന് റിപ്പോർട്ട്. തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാൻ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുരന്തവാർത്തയില്‍ ഞെട്ടി രാജ്യം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന .
കനത്ത മൂടൽമഞ്ഞാകാം സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെടാനുള്ള കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അല്ലെങ്കിൽ താഴ്ന്നു പറന്നപ്പോൾ മരത്തിൽ ഇടിച്ചത്. അട്ടിമറി സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നില്ല. തമിഴ്നാട്ടിലെ കുനൂരിലായിരുന്നു അപകടം. സംഭവ സമയത്ത് മൂടൽമഞ്ഞും മഴയും ശക്തമായിരുന്നു.
തിരുവനന്തപുരം: അർഹതപ്പെട്ട സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമയം ചെയ്യുന്ന കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേരളത്തിനായി ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരത്തിലാണ്.
ഇന്ത്യയിൽ മത വിഭാഗങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകാൻ സോഷ്യല്‍ മീഡിയ കാരണമായെന്ന് റിപ്പോർട്ട് .