സ്കൂൾ അസംബ്ലി ന്യൂസ് 📰🗞️
സർക്കാർ ജീവനക്കാരുടെ ഈ വർഷത്തെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചു. കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെയാണ് ആനുകൂല്യങ്ങൾ മരവിപ്പിച്ചിരിക്കുന്നത്.
കണ്ണൂർ കോർപറേഷന്‍ ഓഫീസിലെത്തിയ ഗവേഷകന്‍റെ തലയില്‍ കോണ്‍ക്രീറ്റ് പാളി അടർന്നുവീണു; പരിക്ക്.
പറവൂർ : ഭാര്യയുടെ മുറിയിലെ നിരീക്ഷണ ക്യാമറ കണക്ഷൻ വിഛേദിച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാൻഡിലായത്.
തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറുകൾക്ക് 101 രൂപ വർധിപ്പിച്ചു.ഇതോടെ നിലവിൽ ഒരു സിലണ്ടറിൻറെ വില 2095.50 രൂപയായി ഉയർന്നു. നേരത്തെ നവംബർ ഒന്നിന് വാണിജ്യ സിലണ്ടർ വില 266 രൂപ കൂട്ടിയിരുന്നു.
സാക്ഷികൾക്ക് സ്വതന്ത്രമായി തെളിവ് നൽകാൻ നടപടി വേണം- സുപ്രീം കോടതി .
വാഷിംഗ്ടൺ: മിഷിഗണിൽ ഹൈസ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി വെടിയുതിർത്തതിനെ തുടർന്ന് മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമി പോലീസിൽ കീഴടങ്ങി. ഈ വർഷം ഇതുവരെ അമേരിക്കയിൽ നടന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പാണിത്.
പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി.ജി.അമ്പിളി(43)ആണ് മരിച്ചത്.
കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. ഇടത് കൗൺസിലർ ഡിക്സൺ, കോൺഗ്രസ് കൗൺസിലർ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്സന്റേയും ഇടത് കൗൺസിലർമാരുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്.
കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. ഇരുപത് വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 214 പേർക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്റ്റ് ചെയ്തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കർഷകർക്ക് ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. കർഷകനിയമങ്ങൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടന്ന പ്രതിഷേധത്തിനിടെ കർഷകർ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സർക്കാർ വാദം. ഇത്തരം മരണങ്ങൾ സംബന്ധിച്ച രേഖകളൊന്നും സർക്കാരിൻറെ പക്കലില്ലെന്നും അതുകൊണ്ടുതന്നെ കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന വിഷയം നിലനിൽക്കുന്നില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര തോമർ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു.