സ്കൂൾ അസംബ്ലി ന്യൂസ്
കൊച്ചി∙ റോഡിലെ കുഴികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കോടതിയെ അറിയിക്കാം. ഡിസംബര്‍ 14നു മുന്‍പ് വിവരങ്ങള്‍ അറിയിക്കണം. അഭിഭാഷകർ, അമിക്കസ് ക്യൂറിമാർ എന്നിവരെക്കൂടാതെയാണ് പൊതുജനങ്ങൾക്കും വിവരം നൽകാമെന്ന് കോടതി അറിയിച്ചത്. സംസ്ഥാനത്തെ ഏതു റോഡുകളുമായും ബന്ധപ്പെട്ട പരാതി അറിയിക്കാം.
ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു. നിയമ വിദ്യാർഥി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണു നടപടി. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ൽ സുപ്രീംകോടതി മരംമുറിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം.
തിരുവനന്തപുരം∙ സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്കൂൾ സമയം നീട്ടാത്തതിനാൽ ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയർന്നിരുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസ്.
കൊല്ലം ∙ കൊട്ടാരക്കര സദാനന്ദപുരത്ത് എംസി റോഡില്‍ കക്കാട് ഇടഞ്ഞ ആനയെ തളച്ചു. വെട്ടിക്കവല ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച െനടുമണ്‍കാവ് മണികണ്ഠനാണ് ഇടഞ്ഞത്. എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
തിരുവനന്തപുരം ∙ കുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം.
ന്യൂഡൽഹി∙ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയിലാകുന്നു. കോവിഡ് സാഹചര്യം അനുസരിച്ച് രാജ്യങ്ങളെ മൂന്നായി തിരിച്ചാകും സര്‍വീസ്. വെല്ലുവിളി തീരെ കുറഞ്ഞ രാജ്യങ്ങളിലേക്ക് 100 ശതമാനം സര്‍വീസും തുടങ്ങും.
ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം ∙ കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.