സ്കൂൾ അസംബ്ലി ന്യൂസ്

November 28, 2021 - By School Pathram Academy

കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്ത്രീകൾക്ക് ആർജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകൾ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ മൊഫിയ പർവീണിന്റെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി.

തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ചൈന കിഴക്കൻ ലഡാക്കിന് സമീപം മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിർമ്മിക്കുന്നതായും സൂചനകളുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ കൂടി. ജലനിരപ്പ് 141.65 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

ആലപ്പുഴ ∙ മാരാരിക്കുളത്ത് അമ്മയും രണ്ട് ആൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ കുന്നേൽ ആനി രഞ്ജിത് (54), ലെനിൻ രഞ്ജിത് (36), സുനിൽ രഞ്ജിത് (32) എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലണ്ടൻ∙ രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോൺ കേസുകൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിൽനിന്നാണെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ, ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ വിമാനം ഇറങ്ങിയ 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ന്യൂഡൽഹി∙ ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ. ലോക രാഷ്ട്രങ്ങളും ഒമിക്രോണ്‍ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

Category: IAS

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More