സ്കൂൾ അസംബ്ലി ന്യൂസ്

November 30, 2021 - By School Pathram Academy

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയർന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ ഉയർത്തി

കൊച്ചി: സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് മോഡലുകളടക്കമുള്ളവരുടെ അപകടമരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണർ പറഞ്ഞു

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻആർസി) തയ്യാറാക്കുന്നതിന് ദേശീയ തലത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പാർലമെന്റിൽ.ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് എഴുതി തയ്യാറാക്കിയ മറുപടി നൽകിയത്.

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞു.

ന്യൂ‍ഡൽഹി∙ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ലണ്ടൻ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകൾ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ– 110.

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാൻ ചെലവായ തുക നഗരസഭ വഹിക്കണമെന്ന ആവശ്യത്തെ പ്രതിപക്ഷം എതിർത്തതോടെ കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്തതിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തും ബുധനാഴ്ച മുതൽ 10 മുതൽ വൈകിട്ട് ആറ് വരെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. സസ്പെൻഷനെ നിയമപരമയി നേരിടുമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്കു സൗജന്യ ചികിത്സ നല്‍കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സീന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സീന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം.

തെന്മല∙ തമിഴ്നാട്ടിലും മഴ ശക്തിപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത മഴയിൽ തെങ്കാശി ജില്ലയിലെ ജലപാതങ്ങളെല്ലാം നിറഞ്ഞൊഴുകി. കുറ്റാലം. പഴയ കുറ്റാലം, ഐന്തരുവി എന്നിവിടങ്ങളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വെള്ളമാണ് എത്തിയത്. കുറ്റാലം നിറഞ്ഞൊഴുകിയതോടെ സമീപത്തെ കടകളിലെല്ലാം വെള്ളം കയറി. ചെങ്കോട്ട – തെങ്കാശി പാതയിലെ കുറ്റാലം പാലം വെള്ളത്തിലായി.

അമ്പലപ്പുഴ ∙ പുറക്കാട്ട് ഒൻപതിനായിരത്തോളം താറാവുകൾ ചത്തതിനു കാരണം പക്ഷിപ്പനിയെന്നു സംശയം. തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിൾ വിശദ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിനു കൈമാറി. പുറക്കാട് അറുപതിൽചിറ ജോസഫ് ചെറിയാന്റെ (ബാബു) രണ്ടര മാസം പ്രായമുള്ള 9000 താറാവുകളാണ് ചത്തത്.

ആലുവ ∙ ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്കു നഷ്ടപ്പെട്ടത് 77,000 രൂപ. നഷ്ടപ്പെട്ട തുക തിരികെപ്പിടിച്ചു കൊടുത്ത് റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ്. ദീപാവലിയിൽ സ്മാർട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ പരതിയത്. ലഭിച്ചത് വ്യാജനമ്പറാണെന്നറിയാതെ കിട്ടിയ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കിലെ ഫോറം പൂരിപ്പിച്ചു നൽകാനും തട്ടിപ്പ് സംഘം അറിയിച്ചു.

തൃശൂർ ∙ എടിഎമ്മ‍ുകളിൽ പണംനിറയ്ക്കാൻ കൊണ്ടുപോകുന്ന ‘കാഷ് വാനു’കൾ രൂപംമാറ്റി റജിസ്റ്റർ ചെയ്യാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജോയിന്റ് ആർടിഒയ്ക്കു സസ്പെൻഷൻ. തിരുവല്ല ജോയിന്റ് ആർടിഒ ബി. ശ്രീപ്രകാശിനെയാണ് വിജിലൻസ് ശുപാർശയനുസരിച്ചു ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സസ്പെൻഡ് ചെയ്തത്.

Category: IAS

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More