സ്കൂൾ അസംബ്ലി ന്യൂസ്

December 09, 2021 - By School Pathram Academy

കൂനൂർ∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം സംഭവിച്ചതെന്ന് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകട സ്ഥലത്ത് നിന്ന് എടുത്തപ്പോൾ അദ്ദേഹം സ്വന്തം പേര് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

സിഡിഎസ് ബിപിൻ റാവത്തും ഭാര്യയും മറ്റ് 12 പേരും സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17വി5 ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് നീലഗിരി മലനിരകളിലെ അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഈ ബ്ലാക്ക് ബോക്സ് ദുരന്തത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുമെന്നാണ് കരുതുന്നത്. അപകടസ്ഥലത്തെ 300 മീറ്ററിൽ നിന്ന് 1 കിലോമീറ്റർ പരിധിയില്‍ തിരച്ചിൽ നടത്തിയതിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൂനൂർ (ഊട്ടി)∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി ദുരന്തത്തിന്റെ ദൃക്സാക്ഷി. ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ല, മരത്തിന്റെ ചില്ലയില്‍ തട്ടിയശേഷമാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷി സഹായരാജ് പറഞ്ഞു.

ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.

തൃശൂർ∙ രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

മുംബൈ∙ പുണെയ്ക്കു സമീപം ഭീമ-കൊറേഗാവിലെ എൽഗാർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ 2018ൽ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ് (60) 3 വർഷത്തിനു ശേഷം ജയിൽമോചിതയായി. ബോംബെ ഹൈക്കോടതിയുടെ നിർദേശനുസരണം പ്രത്യേക എൻഐഎ കോടതി ഇന്നലെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

ന്യൂഡൽഹി: ടെലികോം, ബ്രോഡ്ബാൻഡ് രംഗത്ത് ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയിൽ 25000-ൽ ഏറെ ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ് കണക്ഷനോ എത്തിയിട്ടില്ല. കേന്ദ്ര സർക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപി ബെന്നി ബെഹ്നാന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ പിൻഗാമിയെ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കും. ഒരാഴ്ച മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കരസേനാ മേധാവി എം.എം നരവണെയ്ക്കാണ് പദവിയിലേക്കെത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

ന്യൂഡൽഹി: അന്തിമവിജയം കർഷകരുടെ സമരവീര്യത്തിനുതന്നെ. ഒന്നര വർഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കർഷക സമരത്തിന് പര്യവസാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകൾ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

ന്യൂഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപകടത്തിൽ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

 

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More