സ്കൂൾ ഉച്ചഭക്ഷണം : തുക വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ഉത്തരവ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി (PM POSHAN സ്കീം) നടത്തിപ്പിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്റ്റ്, 150 കട്ടികൾ വരെ കുട്ടി ഒന്നിന് 8 രൂപ, 151 മുതൽ 500 കുട്ടികൾ വരെ കുട്ടി ഒന്നിന് 7 രൂപ, 500 കട്ടികൾക്ക് മുകളിലുള്ള ഓരോ കട്ടിക്കും 6 രൂപ എന്ന നിരക്കിൽ പുതുക്കി നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു.
2) സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ (PM POSHAN സ്കീം) മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരാമർശം (2) പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ആയതിനാൽ, നിലവിലെ സ്ളാബ് സമ്പ്രദായം (പ്രീ-പ്രൈമറി & പ്രൈമറി, അപ്പർ പ്രൈമറിക്ക് യഥാക്രമം 6 രൂപ7 രൂപ 8 രൂപ) ഒഴിവാക്കി പകരം കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള രീതിയിൽ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ഓരോന്നിനും യഥാക്രമം 6 രൂപയും 8.17 രൂപയും അനുവദിച്ച് കൊണ്ട് മാൻഡേറ്ററി മെറ്റീരിയൽ കോസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പരാമർശം (2) – ലെ കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ സമർപ്പിക്കുകയുണ്ടായി.
3) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി (PM POSHAN സ്കീം) സ്കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്ററ് (സപ്ലിമെൻ്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക) പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ഓരോന്നിനും യഥാക്രമം 6 രൂപ. 8.17 രൂപ എന്ന നിരക്കിൽ പുതുക്കി നിശ്ചയിച്ച് ഇതിനാൽ ഉത്തരവാകുന്നു.