സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി

June 07, 2022 - By School Pathram Academy

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.

ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ തന്നെ നേരിട്ടെത്തിയത്. ഇന്നലെ മന്ത്രി കോഴിക്കോട്ടെ സ്‌കൂളുകളിലും സന്ദര്‍ശനം നടത്തിയിരുന്നു.

 

ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണസാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധനനടത്താന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയേഗം തീരുമാനിച്ചിരുന്നു.

പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More