സ്കൂൾ ഏകീകരണം കോർ കമ്മിറ്റി റിപ്പോർട്ട് വിശകലനം ഭാഗം – 2 : അധ്യാപക യോഗ്യത സംബന്ധിച്ച്
സ്കൂൾ ഏകീകരണം കോർ കമ്മിറ്റി റിപ്പോർട്ട് വിശകലനം ഭാഗം – 2
3. യോഗ്യത
1) സെക്കന്ററി വിദ്യാഭ്യാസ ഉള്ളടക്കം ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ ചുരുങ്ങിയ യോഗ്യത ബിരുദാനന്തര ബിരുദമാക്കേണ്ടതുണ്ട്. ആയതി നാൽ സെക്കന്ററിയിൽ 8-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സുവരെയുള്ള അധ്യാപകരുടെ യോഗ്യ ത ബിരുദാനന്തര ബിരുദമായി മാറും.
2) അധ്യാപകരുടെ അടിസ്ഥാന യോഗ്യത ഉയർത്തുന്നത് ഗുണമേന്മാ വിദ്യാഭ്യാസത്തിനാ യുള്ള കേരള സർക്കാരിൻ്റെ ഏറ്റവും മികച്ച തീരുമാനമാകും. 8-12 വരെയുള്ള സെക്കന്ററി വിദ്യാഭ്യാസം ഏകീകരിക്കുകയാണെങ്കിൽ ഉണ്ടാകാൻ ഇടയുള്ള പല സർവ്വീസ് പ്രശ ങ്ങളും 8-10 വർഷം കൊണ്ട് സ്വാഭാവികമായും അവസാനിക്കും. ഈ ഒറ്റത്തീരുമാനം വലി യ തോതിലുള്ള ഗുണപരമായ അനുരണനങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കും.
3) 5 മുതൽ 7 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ നിയമന യോഗ്യത ബിരുദ മായി ഉയർത്തിക്കൊണ്ടാണ് സ്പെഷ്യൽ റൂൾ തയ്യാറാക്കിയിരിക്കുന്നത്. ഈ തീരുമാനം ഈ സ്പെഷ്യൽ റൂൾ അംഗീകരിക്കുന്ന ദിവസം മുതൽ നടപ്പാക്കാം. എന്നാൽ വർക്ക് ലോഡ്, അതനുസരിച്ചുകൊണ്ടുള്ള ഫിക്സേഷൻ തുടങ്ങിയ കാര്യങ്ങൾ എങ്ങനെയാകും എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകാൻ കുറച്ചുകൂടി സമയം വേണ്ടിവരും. അതിനാൽ ഇപ്പോൾ തയ്യാറാക്കിയ സ്പെഷ്യൽ റൂളിൽ അധ്യാപക നിയമനം വിഷയാധി ഷ്ഠിതമായിട്ടല്ല നിർദ്ദേശിച്ചിരിക്കുന്നത്. ബിരുദമായി മാറ്റുന്നതിൻ്റെ പൂർണ്ണമായ ഗുണഫലം ലഭ്യമാകണമെങ്കിൽ വിഷയാധിഷ്‌ഠിതമായി അധ്യാപകരെ നിയമിക്കുന്ന അവസ്ഥ ഉണ്ടാ കണം.
4) വിഷയാധിഷ്‌ഠിത അധ്യാപക നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഒരു നിശ്ചിത സമയ ത്തിനുള്ളിൽ രൂപപ്പെടുത്താൻ കഴിയണം. 5-7 വരെ ക്ലാസുകളിൽ 01.06.2030 മുതൽ കഴിയാ വുന്നതും അധ്യാപക നിയമനം വിഷയാധിഷ്‌ഠിതമായി മാറണം. ഈ സ്പെഷ്യൽ റൂൾ നട പ്പിലാക്കുന്നതിന്റെ തുടർച്ചയായി വിഷയ ബന്ധിതമായി അധ്യാപകരെ നിയമിക്കുന്നതിന് ആവശ്യമായ വിശദാംശം തയ്യാറാക്കുന്നതിനും ഇതിനനുസൃതമായി തസ്തിക നിർണ്ണയം നടത്തുന്നത് സംബന്ധിച്ചും വിശദമായി പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയും പ്രസ്തുത സമിതിയുടെ നിർദ്ദേശാനുസരണം വിഷയബന്ധിതമായ അധ്യാപക നിയമനത്തി ലേയ്ക്ക് നീങ്ങുകയും ചെയ്യാവുന്നതാണ്.
5) ഇപ്പോൾ പ്രൈമറി അധ്യാപകർക്കുള്ള നിയമന യോഗ്യത 12 ക്ലാസ് സർട്ടിഫിക്കറ്റും ഡി. എഡ്/ഡി.എൽ.എഡ് ബിരുദങ്ങളാണ്. ഈ യോഗ്യത നേടിയ ധാരാളം പേർ നിയമനത്തി നായി കാത്ത് നിൽക്കുന്നതിനാൽ അവർക്ക് അവസരം നൽകാനും അധ്യാപകരാകാൻ താല്‌പ്യമുള്ളവർക്ക് ബിരുദം നേടാനും ഉള്ള അവസരമെന്ന നിലയിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യത 01.06.2030 വരെ നിലവിലുള്ള യോഗ്യത തന്നെയാകും.
6) 01.06.2030 മുതൽ 1-4 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ നിയമന യോഗ്യ തയും ബിരുദമായിരിക്കും. കൂടാതെ പ്രൊഫഷണൽ യോഗ്യതയും.
7) ഭാഷാ അധ്യാപക നിയമനത്തിന് നിലവിൽ പല കോഴ്‌സുകളെയും അംഗീകരിച്ചിട്ടുണ്ട്. ബിരുദ പഠനത്തിനോ, അധ്യാപക പരിശീലനത്തിനോ അതത് ഭാഷാ വിഷയങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ലാത്ത ഒരുവസ്ഥയിലായിരുന്നു അത്തരം തീരുമാനങ്ങൾ കൈക്കൊ ണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. ഏതു ഭാഷയായാലും ബിരുദം നേടാനും അതത് ഭാഷാ വിഷയങ്ങളിൽ അധ്യാപക പരിശീലനത്തിന് സൗകര്യം ആവശ്യാനുസരണം ഉള്ളതി നാൽ ബിരുദം/ബിരുദാനന്തരബിരുദവും ഡി.എൽ.എഡ് (അതത് ഭാഷകളിൽ)/ബി.എഡ്. (അതത് ഭാഷകളിൽ) എന്നീ യോഗ്യതകൾ ഉള്ളവരെ മാത്രമേ അധ്യാപക നിയമനത്തിന് പരിഗണിക്കേണ്ടതുള്ളൂ. യോഗ്യതയിൽ ഇതുവരെ നൽകിയ ഇളവുകൾ ഇനി അങ്ങോട്ട് നൽകേണ്ടതില്ല. ഭാഷാ വിഷയങ്ങൾക്കും യോഗ്യരായ ബിരുദാനന്തരബിരുദവും/ബിരുദവും പ്രൊഫഷണൽ യോഗ്യതയും ഉള്ളവർ ആവശ്യത്തിന് ലഭ്യമായതിനാൽ സമാന്തര സ്ട്രീമി ലൂടെ വരുന്നവരെ പരിഗണക്കേണ്ടതില്ലായെന്ന നിർദ്ദേശമാണ് സ്പെഷ്യൽ റൂളിലുള്ളത്.
8) സെക്കന്ററി വിദ്യാലയങ്ങളിലെ വർക്ക് എഡ്യൂക്കേഷൻ ടീച്ചറിൻ്റെ യോഗ്യതയും തൊഴിൽ . മേഖലയിലെ ബിരുദാനന്തരബിരുദമായി നിജപ്പെടുത്തിയിട്ടുണ്ട്. വർക്ക് എഡ്യൂക്കേഷൻ ടീച്ചർക്ക് തൊഴിൽ വിദ്യാഭ്യാസം സംബന്ധിച്ച ഏകോപന ചുമതല കൂടി ഉണ്ടാകും.