സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ ചുമതലകൾ .കമ്പ്യൂട്ടർ അധിഷ്ഠിത ഓഫീസ് പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതല സ്കൂൾ പ്രിൻസിപ്പൾമാർ, പ്രഥമാധ്യാപകർ, ക്ലാർക്കുമാർ തുടങ്ങിയവർക്കാണ്.

August 30, 2023 - By School Pathram Academy

സ്കൂൾ ഐ.ടി കോർഡിനേറ്റർമാർ

 

സ്കൂളുകളിൽ ഐ.സി.ടി അനുബന്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഐ.സി.ടി അധിഷ്ഠിത പഠനബോധന പ്രക്രിയ കാര്യക്ഷമമായി പ്രാവർത്തികമാക്കുന്നതിനുമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഐടി@സ്കൂൾ പ്രോജക്ടിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്കൂളുകളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഹയർ സെക്കന്ററി തലത്തിൽ ഹയർസെക്കന്ററി സ്കൂൾ ഐ.ടി കോർഡിനേറ്റർ (HITC), ഹൈസ്കൂൾ തലത്തിൽ സ്കൂൾ ഐ.ടി കോർഡിനേറ്റർ (SITC), ജോയിന്റ് സ്കൂൾ ഐ.ടി. കോർഡിനേറ്റർ (JSITC) എന്നിവർ പ്രവർത്തിച്ച് വരുന്നുണ്ട്. ഐ.ടി. പഠനം പ്രൈമറി തലത്തിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തിൽ ആ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രൈമറി സ്കൂൾ ഐ.ടി. കോർഡിനേറ്ററായും (PSITC) ജോയിന്റ് പ്രൈമറി സ്കൂൾ ഐ.ടി കോർഡിനേറ്ററായും (JPSITC) ഒരോ അധ്യാപകൻ/അധ്യാപികയെ ചുമതലപ്പെടുത്തേണ്ടതാണ്.

ഹൈസ്കൂളുകളിൽ നിലവിലുള്ള മാതൃകയിൽ ഹയർ സെക്കന്ററി തലത്തിലും ജോയിന്റ് ഹയർ സെക്കന്ററി സ്കൂൾ ഐ.ടി കോർഡിനേറ്റർ (JHITC) മാരെ തെരഞ്ഞെടുക്കേണ്ടതാണ്.

ഐ.സി.ടി അനുബന്ധ പ്രവർത്തനങ്ങളും അക്കാദമിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരായത് കൊണ്ടുതന്നെ ഐ.ടി കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധയും സുഷ്മത പുലർത്തേണ്ടതുണ്ട്.

ഇക്കാര്യത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങളും പുലർത്തേണ്ട മാനദണ്ഡങ്ങളും ചുവടെ കൊടുക്കുന്നു.

 

ഐ.ടി@സ്കൂൾ പ്രോജക്ട് കാലാകാലങ്ങളിൽ നല്കിവരുന്ന വിവധ ഐ.സി.ടി പരിശീലനങ്ങൾ ലഭിച്ച അധ്യാപകർ ആയിരിക്കണം ഐ.ടി കോർഡിനേറ്റർമാരായി വരേണ്ടത്.

 

ഐ.ടി. കോർഡിനേറ്റർമാരെ പ്രസ്തുത സ്ഥാനത്തുനിന്നും മാറ്റേണ്ടിവന്നാൽ ഐ.ടി@സ്കൂൾ ജില്ലാ കോർഡിനേറ്ററുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഇത്തരത്തിൽ മാറ്റിക്കഴിഞ്ഞാൽ പുതുതായി ചുമതലയേൽക്കുന്ന ഐ.ടി. കോർഡിനേറ്റർ

കോർഡിനേറ്ററുടെ പേര്,

ഇ-മെയിൽ അഡ്രസ്,

ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖാമൂലം ഐ.ടി@സ്കൂൾ ജില്ലാ കോർഡിനേറ്ററെ അറിയിക്കേണ്ടതാണ്.

 സ്കൂളുകളിൽ ഐ.സി.ടി. പഠനം നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ (കരട് )

ഐ.ടി. കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്ന രീതിയിൽ തന്നെയായിരിക്കണം ജോയിന്റ് ഐ.ടി കോർഡിനേറ്റർമാരെയും തിരഞ്ഞെടുക്കേണ്ടത്.

ഐ.ടി. കോർഡിനേറ്റർമാരെ അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും അവരുടെ അഭാവത്തിൽ പൂർണ ചുമതല നിർവ്വഹിക്കുകയും ചെയ്യേണ്ടത് ജോയിന്റ് ഐ.ടി. കോർഡിനേ റ്റർമാരാണ്

 

ഹൈസ്കൂളുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രൈമറി വിഭാഗത്തിൽ പ്രത്യേകം PSITC/JPSITC മാരെ തിരഞ്ഞെടുക്കേണ്ടതാണ്. 

 

ഒരു വിദ്യാലയത്തിലെ PSITC യുപി വിഭാഗത്തിൽ നിന്നാണെങ്കിൽ JPSITC എൽപി വിഭാഗത്തിൽ നിന്നും ആകുന്നതാണ് ഉചിതം. അതു പോലെ തന്നെ തിരിച്ചും .

 

പ്രൈമറി/ഹൈസ്കൂൾ/ഹയർസെക്കന്ററി മേഖലകളിലെ ഓരോ വിഭാഗത്തിലെയും ഡിവിഷനുകളുടെ എണ്ണത്തിനാനുപാതികമായി ജോയിന്റ് ഐടി കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കാവുന്നതാണ്.

15 ഡിവിഷനുകൾ വരെ ഒന്നും 30 വരെ രണ്ടും 30-ന് മുകളിൽ മൂന്നും ജോയിന്റ് കോർഡിനേറ്റർ ഓരോ വിഭാഗത്തിലും ആകാവുന്നതാണ്.

 

SITC / PSITC മാർ ഏതെങ്കിലും ഒരു ക്ലാസിലെങ്കിലും ഐ.ടി പഠിപ്പിക്കേണ്ടതാണ്.

 

സ്കൂളുകളിൽ ഐ.ടി അധിഷ്ഠിതമായി നടപ്പിലാക്കേണ്ട ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ സ്കൂളുകളിൽ NCC, NSS, Scout & Guides, SPC എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സ്കൂൾ ഐ.ടി. കോർഡിനേറ്റർമാരായി തെരഞ്ഞെടുക്ക പ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

 

ഹൈടെക് ക്ലാസുമുറികളുടെ പരിപാലനവും സൂക്ഷിക്കും കൃത്യമായി നടത്തുന്നതിന് ‘ഹായ് സ്കൂൾ സംരക്ഷണസേന’യുടെ പ്രവർത്തനങ്ങൾക്ക് ഐടി കോർഡിനേറ്റർമാർ നേതൃത്വം നല്കേണ്ടതാണ്.

 

 വിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടപ്പിലാക്കുന്ന ഐ.സി.ടി അധിഷ്ഠിത പഠനബോധന പ്രവർത്തനങ്ങളും ഐ.സി.ടി പശ്ചാത്തല സൗകര്യ വികസനവും കാര്യക്ഷമമായി സ്കൂളുകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

ഐടി@സ്കൂൾ പ്രോജക്ട് സ്കൂളുകൾക്ക് ലഭ്യമാക്കിയിരിക്കുന്ന ഉപകരണങ്ങളും സൗകര്യവും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച വിലയിരുത്തലിന് ഐ.ടി ഓഡിറ്റ്

 സ്കൂളുകളിൽ ഐ.സി.ടി. പഠനം നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ (കരട്)നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ പ്രവർത്തനം സംബന്ധിച്ച വിശദാംശവും പ്രോജക്ട് ശേഖരിക്കുന്നതാണ്.

 

സ്കൂൾ ഐ.ടി കോർഡിനേറ്റർമാരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പ്രസ്തുത സ്ഥാനത്തുനിന്നും അവരെ മാറ്റി പുതിയ ഐ.ടി കോർഡിനേറ്ററെ തിരഞ്ഞെടുക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകുന്നതിന് ഐ.ടി@സ്കൂൾ ജില്ലാ കോർഡിനേറ്റർമാർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

 

സ്കൂളുകളിൽ ഐ.ടി അധിഷ്ഠിത പഠനബോധന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യേണ്ട ചുമതല പൂർണമായും ഐ.ടി കോർഡിനേറ്റർമാർക്കാണ്.

എന്നാൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓഫീസ് പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതല സ്കൂൾ പ്രിൻസിപ്പൾമാർ, പ്രഥമാധ്യാപകർ, ക്ലാർക്കുമാർ തുടങ്ങിയവർക്കാണ്.

 

ഭാരിച്ച ചുമതലകൾ നിർവ്വഹിക്കാനുള്ളത് കൊണ്ടുതന്നെ ക്ലാസ് ചാർജിൽ നിന്നും ഐ.ടി. കോർഡിനേറ്റർമാരെ ഒഴിവാക്കുന്നതാണ് അഭികാമ്യം.

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More