സ്കൂൾ കുട്ടികളുടെ പഠനയാത്രകൾ സംഘടിപ്പിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള 27 മാർഗ്ഗനിർദ്ദേശങ്ങൾ

October 19, 2022 - By School Pathram Academy

സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷിതമായി പഠനയാത്ര സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ 1 മുതൽ 5 വരെയുള്ള സൂചനകൾ പ്രകാരം നൽകിയിരുന്നു.

എന്നിരുന്നാലും നിലവിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി യാത്രകൾ സംഘടിപ്പിക്കുന്നതുമൂലം പല അപകടങ്ങളും ഉണ്ടാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൂചന പ്രകാരം ലഭ്യമാക്കിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നത് അതീവ ഗുരു തരമായ വിഷയമാണ്. ആയതിനാൽ നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും, സർക്കുലറുകളുടെയും, ബഹു. ഹൈക്കോടതി ഈ വിഷയത്തിൽ സൂചന (6) പ്രകാരം വിവിധ വകുപ്പുകൾ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ പഠനയാത്രകൾ സംഘടിപ്പിക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

 

1. പഠന യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ്ണ നിയന്ത്രണത്തിൽ ഒരു അധ്യാപക കൺവീനറുടെ ചുമതലയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്. സ്കൂൾ പാർലമെന്റ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി കൺവീനറും. രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.എ പ്രതിനിധിയും ഉൾപ്പെട്ട ഒരു ടർ കമ്മിറ്റി രൂപീകരിക്കണം.

2 പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്രാപരിപാടികൾ, താമസം, ചെലവ് സംബന്ധിച്ച് വിശമായ രൂപരേഖ ടൂർ കമ്മിറ്റി തയ്യാറാക്കേണ്ടതും, സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുമാണ്. യാത്രാസംഘം ഓരോ ദിവസവും സന്ദർശിക്കുന്ന സ്ഥലം, താമസസ്ഥലത്തു നിന്നും പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നിവ യാത്രാ സമയത്ത് സംഘാടകർ സൂക്ഷിക്കേണ്ടതും പകർപ്പ് സ്കൂളുകളിലും ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസജില്ല/ ഡി.ഡി.ഇ. ആർ.ഡി.ഡി.എ.ഡി എന്നിവർക്ക് സമർപ്പി ക്കേണ്ടതുമാണ്. ടൂർ കഴിഞ്ഞ ഉടനെ കുട്ടികളുടെ അഭിപ്രായങ്ങളോടു കൂടിയ റിപ്പോർട്ട് ടൂർ കൺവീനർ പ്രിൻസിപ്പാളിന് പ്രഥമാധ്യാപകന് സമർപ്പിക്കണം.

 

3. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്ന് യാത്രാ വിവരങ്ങളും തയ്യാറെടുപ്പും വിശദീകരിക്കണം.

 

4. സ്കൂൾ പഠനയാത്രയുടെ പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവികളിലും, ടൂർ കൺവീനർമാരിലും നിക്ഷിപ്തമായിരിക്കും.

5. ഒരു അക്കാദമിക വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്ന് ദിവസങ്ങൾ മാത്രമേ പഠന യാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളു. തുടർച്ചയായ മൂന്ന് ദിവസങ്ങളാണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് എങ്കിൽ അതിൽ സ്കൂൾ

പ്രവർത്തി ദിനമല്ലാത്ത ദിവസം കൂടി ചേർത്ത് ക്രമീകരിക്കേണ്ടതാണ്.

 

6. യാത്രകളിൽ പാലിക്കേണ്ട പൊതു നിയമങ്ങൾ സ്കൂൾ മേലധികാരി പി റ്റി എ അനുമതിയോടെ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിഷിപ്പിക്കേണ്ടതാണ്.

 

7. പഠനയാത്രയ്ക്കായി അകലെയുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത് മൂലം ത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഇതിൽ പങ്കാളികളാകാൻ പലപ്പോഴും സാധിക്കാറില്ല. ആയതിനാൽ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും മുക്കുവാൻ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് കഴിയുന്നതും യാത്രയ്ക്കായി തെരഞ്ഞെടുക്കേണ്ടത്. കൂടാതെ പഠനയാത്രയ്ക്കായി വിദ്യാർത്ഥികളിൽ നിന്നും അമിത തുക ഈടാക്കുവാനും പാടുളളതല്ല.

 

8. വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും, സ്ഥാപനങ്ങളുമാകണം പഠന യാത്രയ്ക്ക് തെരഞ്ഞെടുക്കേണ്ടത്

 

9. പഠനയാത്രാ സംഘം സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകൾ, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഇതിനായി ആ പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമെങ്കിൽ മുൻകൂർ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്.

 

10. ജലയാത്രകൾ, വനയാത്രകൾ, വന്യമൃഗ സങ്കേതങ്ങൾ എന്നിവിടങ്ങളിലേക്ക് സന്ദർശനം നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിച്ച് രക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി അവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ അംഗീ കൃത ഗൈഡുകളുടെ സേവനം ഉപയോഗപ്പെടുത്താവുതാണ്.

 

11. പഠനയാത്രയ്ക്ക് രക്ഷകർത്താക്കളുടെ അറിവും സമ്മതവും ആവശ്യമാണ്. യാത്രയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളിൽ നിന്നും സമ്മതപത്രം യാത്രയ്ക്ക് മുൻപായി തന്നെ വാങ്ങി സൂക്ഷിക്കണം.

 

12. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.

 

13. ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടുള്ളു. ട്രാഫിക് നിയമങ്ങൾ പാലിച്ചായിരിക്കണം യാത്ര നടത്തേണ്ടത്. അനധികൃതമായി രൂപമാറ്റം വരുത്തിയതും, ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും, അരോചകവും, ഉച്ചത്തിലുള്ളതുമായ ശബ്ദം പുറ പ്പെടുവിക്കുന്ന ശബ്ദസംവിധാനങ്ങൾ ഉളളതുമായ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ പഠനയാത്രയ്ക്കായി ഉപയോഗിക്കാൻ പാടില്ല. ബസ്സ്, ബോട്ട്, മറ്റ് വാഹന ങ്ങൾ എന്നിവയിൽ നിയമപ്രകാരം അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ മാത്രമേ കയറുവാൻ പാടുള്ളു. പഠനയാത്ര ആരംഭിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജോയിന്റ് റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസർമാരെ വിവരം അറിയിക്കുന്നത് ഉചിതമായിരിക്കും.

 

14. പഠനയാത്ര പുറപ്പെടുന്നതിനു മുൻപ് സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ യാത്ര സംബന്ധിച്ചും, വാഹനത്തെ സംബന്ധിക്കുന്നതുമായ സമഗ്ര റിപ്പോർട്ട് നൽകണം.

 

15. യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനങ്ങളുടെ ഫിറ്റ്നസ്സ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകൾ ബന്ധപ്പെട്ട സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

 

16. പഠനയാത്രയ്ക്ക് പുറപ്പെടുന്ന വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികര മാണെന്ന് മുൻകൂട്ടി ഉറപ്പാക്കേണ്ടതാണ്.

 

17. പഠനയാത്രയിൽ ഫസ്റ്റ് എയ്ഡ് അത്യാവശ്യ മരുന്നുകൾ എന്നിവ കരുതിയിരിക്കണം.

 

18. പഠനയാത്രാ സംഘത്തിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം : 15 ആയിരിക്കണം. 15 വിദ്യാർത്ഥിനികൾക്ക് ഒരു അദ്ധ്യാപിക എന്ന പ്രകാരം യാത്രയിൽ

ഉണ്ടാകേണ്ടതാണ്.

 

19. പ്രഥമാദ്ധ്യാപകനോ, സീനിയറായ അദ്ധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കേണ്ടതാണ്.

 

20. രാത്രി 10 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുൻപുള്ളതുമായ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

 

21. പഠനയാത്രകളിൽ സർക്കാരിന്റെ അംഗീകൃത ടൂർ ഓപ്പറേറ്റർമാരെ മാത്രം

നിയോഗിക്കണം. കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റ്

Site ൽ ലഭ്യമാണ്.

https://www.keralatourism.org/tour-operators/om alles a

 

22. പഠനയാത്രയ്ക്കിടയിൽ സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യം ക്രമീകരിക്കുന്നതിനും, ശുചിത്വവും, ആരോഗ്യപരവുമായ ഭക്ഷണപാനീയങ്ങൾ ഉപ യോഗിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

23. യാത്രാവേളയിൽ അദ്ധ്യാപകർ, കുട്ടികൾ, യാത്രയെ അനുഗമിക്കുന്നവർ പുകവലിക്കുന്നതും മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും സുതരമായ കൃത്യവിലോപമായതിനാൽ ഇപ്രകാരം വിവരം ലഭ്യമായാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.

 

24. കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്രങ്ങളോ, വീഡിയോയോ പകർത്തുന്നതിനോ, പങ്ക് വയ്ക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

 

25. യാത്രാവസാനം വിദ്യാർത്ഥികൾ രക്ഷകർത്താക്കളുടെ സമീപം സുരക്ഷിതരായി എത്തിച്ചേർന്നുവെന്ന് ഉറഷാക്കേണ്ടതാണ്. കൂടാതെ ഇതു സംബന്ധിച്ച് ഒരു റിപ്പോർട്ട് ബന്ധപ്പെട്ട ഉപജില്ലാ ജില്ലാ ഡി.ഡി.ഇ.ആർ.ഡി.ഡി/എ.ഡി എന്നിവർക്കും നൽകേണ്ടതുമാണ്.

 

26. യാത്ര പൂർത്തിയായതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ യാത്ര സംബന്ധിച്ച് വരവ് ചെലവ് വിവരം കൂടി റിപ്പോർട്ടിനോടൊപ്പം പ്രഥമാധ്യാപകന് /പ്രിൻസിപ്പാളിന് സമർപ്പിക്കണം.

 

27. യാത്ര പൂർത്തിയാക്കിയതിനു ശേഷം ഡ്രൈവറുടെ പെരുമാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ സറെ അറിയിക്കേണ്ടതാണ്.

മേൽ നിർദ്ദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാണ്.

Category: School News

Recent

Load More