സ്കൂൾ കെട്ടിടങ്ങളുടെ ഈ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്ലാൻ എന്നിവ ഈ ടാബ് വഴി അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം

August 01, 2023 - By School Pathram Academy

പ്ലാനും ഫിറ്റ്നെസ് സർട്ടിഫിക്കറ്റും

(plan and fitness certificate)

സ്കൂൾ കെട്ടിടങ്ങളുടെ ഈ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്ലാൻ എന്നിവ ഈ ടാബ് വഴി അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം. പരാമർശം(2) സർക്കുലർ, 28/05/2022 ലെ സർക്കാർ ഉത്തരവ് (കൈ) നം. 114/2022/എൽ.എസ്.ജി.ഡി. എന്നിവയിലെ നിർദ്ദേശമനുസരിച്ചുളള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആയിരിക്കണം പ്രഥമാദ്ധ്യാപകർ അപ്ലോഡ് ചെയ്യേണ്ടത്. പ്രഥമാദ്ധ്യാപകർ അക്കോമഡേഷന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ഓരോ കെട്ടിടത്തിൻറെയും അളവുകൾ (നീളം, വീതി, ഉയരം) പ്രത്യേകം കാണിക്കേണ്ടതും, പ്രീ-പ്രൈമറി,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളുണ്ടെങ്കിൽ ആ വിഭാഗത്തിന് മാറ്റിവെച്ച ക്ലാസ്സ് മുറികളുടെ കാര്യം പ്രത്യേകം കാണിക്കേണ്ടതുമാണ്.

 

Pre-KER, Post KER കെട്ടിടങ്ങൾ തരംതിരിച്ച് അവയുടെ കൃത്യമായ അളവുകളും അവയിൽ ഓരോന്നിലുമുളള ക്ലാസ്സ് മുറികളുടെ എണ്ണവും നിർബന്ധമായും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അവ എഞ്ചിനീയർക്ക് തിരികെ നൽകി പ്രസ്തുത വിവരങ്ങൾ ചേർത്തു നൽകുവാൻ ആവശ്യപ്പെടേണ്ടതാണ്. ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്കൂളാണെങ്കിൽ തസ്തിക നിർണ്ണയ ഉത്തരവിൽ കാണിക്കുന്നതിനായി സെക്കൻററി വിഭാഗം വരെയുള്ള ക്ലാസ്സുകൾക്കായി മാറ്റിവച്ചിട്ടുള്ള കെട്ടിടങ്ങളുടെ വിവരം പ്രത്യേകം രേഖപ്പെടുത്തണം.

 

പ്രീ-പ്രൈമറി ഉൾപ്പെടെയുയള്ള എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർ നൽകുന്ന ഫിറ്റനസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു സ്കൂളും പ്രവർത്തിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുളള കാര്യവും കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. (30/12/2016 ലെ സർക്കുലർ നമ്പർ:792455/ഇ ഡ 3/2016/ത.സ്വ.ഭ.വ.