സ്കൂൾ ഗ്രാന്റ് വിനിയോഗം മാർഗ്ഗരേഖ 

September 26, 2023 - By School Pathram Academy

സ്കൂൾ ഗ്രാന്റ് / മെയിന്റനൻസ് ഗ്രാന്റ് വിനിയോഗം

മാർഗ്ഗരേഖ 

 

ലക്ഷ്യങ്ങൾ

വിവിധ വിവിധ ഏജൻസികളുടെ സഹകരണത്തോടെ സ്കൂൾ / ക്ലാസ് തല അന്തരീക്ഷം ശിശു സൗഹൃദവും ഗുണമേന്മയുള്ളതുമാക്കുന്നതിന് 

 

വിദ്യാലയ ഭൗതികന്തരീക്ഷം ശുചിത്വപൂർണ്ണമായും കുട്ടികളെ ആകർഷിക്കുന്ന വിവിധ തലത്തിലും നിലനിർത്തുന്നതിന്

ശ്രദ്ധിക്കേണ്ടവ

 

1 സ്കൂൾ ഗ്രാന്റ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ എസ്.ആർ.ജിയിൽ ചർച്ചയിൽ മുൻഗണനാലിസ്റ്റ് തയ്യാറാക്കി മിനിറ്റ്സിൽ രേഖപ്പെത്തണം. വിവര സമാഹരണം ആവശ്യമുണ്ടെങ്കിൽ സ്രോതസ്സും കണ്ടെത്തണം.ഇത് പിടിഎ /എസ് എം സി ചർച്ചചെയ്ത് അംഗീകാരം നേടണം.

 

2 . സ്കൂൾ ഗ്രാന്റ് / മെയിന്റനൻസ് ഗ്രാന്റ് ഇവ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകളും വൗച്ചറുകളും പ്രത്യേകം സൂക്ഷിക്കേണ്ടതും ഇവ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.എസ് ആർ ജി ,പി ടി എ / എസ്.എം സി ഇവകളുടെ മിനിറ്റ് സിന്റെ പപ്പുകളും ഹാജരാക്കണം. കാഷ് ബുക്ക്, ലെഡ്ജർ തുടങ്ങിയ രജിസ്റ്ററുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകളും വരുത്തേണ്ടതാണ്.

 

3) സ്കൂൾ ഗ്രാന്റ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പി.ഇ.സി യോഗത്തിൽ അവതരിപ്പിക്കണം. 4) 2014-15 വർഷം തന്നെ ഗ്രാന്റ് തുക പൂർണമായി ചെലവഴിക്കേണ്ടതാണ്.

 

സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങൾ

 

• ക്ലാസ്സിൽ കുട്ടികൾക്കുവേണ്ടി ചുവരിൽ ബോർഡുകൾ

 

• ഗണിത കിറ്റ്, സയൻസ് കിറ്റ് സജ്ജീകരിക്കൽ

 

• ക്ലാസ്സിൽ ബിഗ് ക്യാൻവാസ് സ്ഥാപിക്കൽ (പരമാവധി 1000 രൂപ)

 

• സി.ഡി ലൈബ്രറി ഒരുക്ക സ്മാർട്ട് ക്ലാസ്സ്മുറിയിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങൽ

 

• കേടുവന്ന പറനോപകരണങ്ങൾ റിപ്പയർ ചെയ്യൽ. പ്രവർത്തനക്ഷമമല്ലാത്ത ഉപകരണങ്ങൾ മാറ്റൽ

 

• പഠനത്തിന് സഹായിക്കുന്ന പുതിയ ഉപകരണങ്ങൾ വാങ്ങൽ

• ക്ലാസിലും കുടിവെള്ളപാത്രം സ്ഥാപിക്കൽ സ്കൂൾ ഡിസ്പ്ലേ ബോർഡ് നവീകരിക്കൽ പരമാവധി 500 രൂപ വരെ)

•ടോയ്‌ലറ്റ് ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വാങ്ങൽ പോർട്ട് ഫോളിയോ ഫയലുകൾ ഒരുക്കൽ

 

•ഇൻലന്റ് മാഗസിൻ പ്രിന്റഡ് മാഗസിൻ തയ്യാറാക്കൽ പരമാവധി 1000 രൂപ വരെ)

 

•ക്ലബ്ബ് പ്രവർത്തനങ്ങൾക്കാവശ്യമായ ചാർട്ട്, എ 4 തുടങ്ങിയവ വാങ്ങൽ

 

• കൂടാതെ എസ്.ആർ.ജി. PTA SMC ഇവയുടെ അംഗീകാരത്തോടു കൂടി പഠനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള മറ്റു പ്രവർത്തനങ്ങൾക്കും സ്കൂൾ ഗ്രാന്റ് വിനിയോഗിക്കാവുന്നതാണ്.

മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങൾ

 

സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യൽ / വൈറ്റ് വാഷിംഗ് ബ്ലാക്ക് ബോർഡ് പെയിന്റ് ചെയ്യൽ

മേൽക്കൂരയുടെ ചോർച്ച മാറ്റൽ

 

* വാതിലുകളും ജനലുകളും റിപ്പയർ ചെയ്യലും മാറ്റലും വാതിലുകളും ജനലുകളും പെയിന്റ് ചെയ്യൽ

തറയിലും ചുമരിലും പൊളിഞ്ഞ ഭാഗങ്ങൾ റിപ്പയർ ചെയ്യൽ

ടോയ്ലറ്റ്, ചുറ്റുമതിൽ ഇവ റിപ്പയർ ചെയ്യൽ കേടുവന്ന കുടിവെള്ള ടാപ്പുകൾ മാറ്റൽ വാട്ടർ ടാങ്ക് മാറ്റിൽ

 

മേൽ പറഞ്ഞവ കൂടാതെ എസ്.ആർ.ജി. PIA/SMC ഇവയുടെ അംഗീകാരത്തോടുകൂടി ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള മറ്റു പ്രവർത്തനങ്ങൾക്കും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കാവുന്നതാണ്.

Category: School News

Recent

Load More