സ്കൂൾ പത്രം – ക്വിസ് പരമ്പര – 3
1. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ – വിറ്റാമിൻ എ
2. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം – ഗ്ലോക്കോമ
3. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് – അസ്റ്റിക്മാറ്റിസം
4. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ – കണ്ണ്
5. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ – ഒഫ്താൽമോളജി
6. തിമിരം കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ് – ലെൻസ്
7. ഏറ്റവും വലിയ കണ്ണുള്ള ജീവി – ഭീമൻ കണവ
8. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി – സീൽ
9. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി – ഒട്ടകപ്പക്ഷി
10. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് – കണ്ണ്
11. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം – ലൈസോസൈം
12. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി – ലാക്രിമൽ ഗ്രന്ഥി
13. തലച്ചോറിനേക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി – ഒട്ടകപ്പക്ഷി
14. ടി.വി.സ്‌ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകതമൂലമാണ് – സമഞ്ജനക്ഷമത
15. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേതാണ് – വിറ്റാമിൻ എ
16. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് – വിറ്റാമിൻ എ
17. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം – ഹൈപ്പർമെട്രോപ്പിയ
18. മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര് – കോൺ കോശങ്ങൾ
19. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം – റെറ്റിന
20. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം – കൊൽക്കത്ത
21. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം – കോർണിയ
22. നേത്രത്തിന്റെ വ്യാസം – 2.5 സെ.മീ
23. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി – വവ്വാൽ
24. മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് – 25.