സ്കൂൾ പത്രം – ക്വിസ് പരമ്പര – 4
പത്തനംതിട്ട ജില്ല
1. പത്തനംതിട്ട ജില്ല സ്ഥാപിതമായ വർഷം❓
✅ 1982
2. പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീതീരത്താണ്❓
✅ അച്ഛൻകോവിലാർ
3. മരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല❓
✅ പത്തനംതിട്ട
4. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണല്ലോ
മരാമൺ കൺവെൻഷൻ.മരാമൺ സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്❓
✅ കോഴഞ്ചേരി
5. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ❓
✅ തിരുവല്ല
6. പോർച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂട്ടിൽ നിന്നും നൽകിയ ആനയുടെ പേര്❓
✅ സംയുക്ത
7. മധ്യതിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി❓
✅ പമ്പ
8. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി❓
✅ പമ്പ
9. ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്❓
✅ കൊടുമൺ
10. ശ്രീവല്ലഭ പുരം എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥലം❓
✅ തിരുവല്ല
11. ഏതു നദിയുടെ തീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്❓
✅ പമ്പ
12. ആറന്മുള വള്ളംകളി നടക്കുന്ന നദി❓
✅ പമ്പ
13. ഏത് ജില്ലകൾ വിഭജിച്ചാണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്❓
✅ കൊല്ലം, ആലപ്പുഴ.
14. കോന്നി ആനത്താവളത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം❓
✅ഐതിഹ്യമാല
15. കോന്നി ആനക്കൂട് ഏതു ജില്ലയിലാണ്❓
✅ പത്തനംതിട്ട
16. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല❓
✅ പത്തനംതിട്ട
17. തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല❓
✅ പത്തനംതിട്ട
18. പത്തനംതിട്ടയിലെ പ്രശസ്തമായ വെള്ളച്ചാട്ടം❓
✅ പൂന്തേനരുവി
19. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല❓
✅ പത്തനംതിട്ട
20. ചെങ്ങറ ഭൂസമരം നടന്ന ജില്ല❓
✅ പത്തനംതിട്ട
21. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്❓
✅ ഇലവുംതിട്ട
22. കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് ❓
✅ മഞ്ചാടി
23. ഭൗമശാസ്ത്ര സൂചികയുടെ ബൗദ്ധികാവകാശ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം❓
✅ ആറന്മുള കണ്ണാടി.