സ്കൂൾ പത്രം – ക്വിസ് പരമ്പര – 9

January 16, 2022 - By School Pathram Academy

ദേശീയ വിവരാവകാശ കമ്മീഷൻ : Central and State Information Commission

 

1. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് – 2005 ഒക്ടോബർ 12

 

2. ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം – ന്യൂഡൽഹി (സി.ഐ.സി ഭവൻ)

 

3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി – പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി

 

4. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് – രാഷ്‌ട്രപതി

 

5. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറിനും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് – രാഷ്‌ട്രപതി

 

6. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് – രാഷ്ട്രപതിയ്ക്ക്

 

7. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് – രാഷ്‌ട്രപതി

 

8. കേന്ദ്രത്തിലേയും സംസ്ഥാനത്തിലെയും വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം – തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തി എന്നിവ

 

9. കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മേധാവികളുടെ കാലാവധി – മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ് (വിവരാവകാശ ഭേദഗതി നിയമം, 2019 പ്രാബല്യത്തിൽ വന്നതിനുശേഷം)

 

10. ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ – വജാഹത് ഹബീബുള്ള

 

11. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത – ദീപക് സന്ധു

 

12. ഇപ്പോഴത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷന്‍ ചെയർമാൻ – യഷ്‌വർദ്ധൻ കുമാർ സിൻഹ

 

13. സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് – 2005 ഡിസംബർ 19

 

14. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം – തിരുവനന്തപുരം

 

15. സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി – മുഖ്യമന്ത്രി, നിയമസഭാ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി

 

16. സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് – ഗവർണ്ണർ

 

17. സംസ്ഥാന വിവരാവകാശ കമ്മീഷണറിനും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് – ഗവർണ്ണർ

 

18. സംസ്ഥാന വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് – ഗവർണ്ണർക്ക്

 

19. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് – ഗവർണ്ണർ

 

20. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ – പാലാട്ട് മോഹൻദാസ്

 

21. ഇപ്പോഴത്തെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – വിശ്വാസ് മേത്ത

 

 

 

22. 2019 ലെ വിവരാവകാശ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം – 250000 രൂപ

 

23. 2019 ലെ വിവരാവകാശ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷണർ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ എന്നിവരുടെ ശമ്പളം – 225000 രൂപ.

 

 

Category: IAS