സ്കൂൾ പത്രം – ക്വിസ് പരമ്പര – 2
1. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം? – അകോദര (ഗുജറാത്തിൽ)
2. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല? – നാഗ്പുർ
3. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം? – കേരളം
4. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലജ് ഓഫീസ് – പൊന്നാനി (മലപ്പുറം)
5. കിസാൻ സുവിധ എന്താണ്? – കൃഷിക്കാർക്കുള്ള മൊബൈൽ ആപ്പ്
6. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്‌ബുക്ക് പുറത്തിറക്കിയ ബാങ്ക്? – ഫെഡറൽ ബാങ്ക്
7. വിദ്യാഭ്യാസ വായ്പകൾക്കായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ വെബ്സൈറ്റ്? – വിദ്യാലക്ഷ്മി
8. 2015 ജൂലൈ 1 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട സർക്കാർ സേവനങ്ങൾ ഇലക്ട്രോണിക് മീഡിയ വഴി എത്തിക്കാനുള്ള പദ്ധതി? – ഡിജിറ്റൽ ഇന്ത്യ
9. സെഹത്പദ്ധതി എന്താണ്? – ടെലിമെഡിസിൻ പദ്ധതി
10. കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് – പാമ്പാക്കുട
11. കേരളത്തിലെ ആദ്യത്തെ കറൻസി രഹിത കളക്ടറേറ്റ് – പത്തനംതിട്ട
12. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ ബില്ലിംഗ് സംവിധാനം സ്ഥാപിതമായ ട്രഷറി – കാട്ടാക്കട (തിരുവനന്തപുരം)
13. ഇന്ത്യയിലെ ആദ്യ പട്ടികവർഗ ഡിജിറ്റൽ കോളനി? – നെടുങ്കയം (മലപ്പുറം ജില്ല)
14. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് ഹൈടെക് വില്ലേജ് ഓഫീസ് – കവനൂർ (മലപ്പുറം)
15. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രെയിനിങ് സെന്റർ നിലവിൽ വന്നത് – ഗുരുഗ്രാം (ഹരിയാന)
16. ആദ്യത്തെ കറൻസി രഹിത ഇന്ത്യൻ ദ്വീപ് – കരാങ് (മണിപ്പൂർ)
17. ആദ്യത്തെ കറൻസി രഹിത ദക്ഷിണേന്ത്യൻ ഗ്രാമം – ഇബ്രാഹിംപൂർ (തെലങ്കാന)
18. ആദ്യത്തെ കറൻസി രഹിത ടൗൺഷിപ്പ് – ഗുജറാത്ത് നർമദാ വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ടൗൺഷിപ്പ്
19. ഡിജിറ്റൽ ഇടപാടുകൾക്ക് അന്വേഷണത്തിനായുള്ള ടോൾഫ്രീ നമ്പർ – 14444
20. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച മൊബൈൽ ആപ്പ് – BHIM
21. നീതി ആയോഗിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി ആരംഭിച്ച സമ്മാനപദ്ധതികൾ – ലക്കി ഗ്രാഹക് യോജന (ഉപഭോക്താവിന്), ഡിജി-ധൻ വ്യാപാർ യോജന (വ്യാപാരിയ്ക്ക്)
22. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പൂർണമായും ഡിജിറ്റൽ സാക്ഷരത പകർന്നു നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി – പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA).