സ്കൂൾ പത്രം – ക്വിസ് പരമ്പര -5
1. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം❓
✅ തമിഴ്നാട്
2. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്❓
✅ ബ്രഹ്മപുത്ര
3. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്❓
✅ കഥകളി
4. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു❓
✅ ഓസ്റ്റിയോളജി
5. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു❓
✅ ഹോമി ജെ ഭാഭാ
6. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്❓
✅ രാമനാഥ് ഗോയങ്കെ
7. മൈക്രോ ബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്❓
✅ ലൂയിസ് പാസ്ചർ
8. കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ള നദി ഏത്❓
✅ പെരിയാർ
9.കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്❓
✅ പെരിയാർ
10. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്❓
✅ ഗോദവർമ്മരാജ
11.കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏതാണ്❓
✅ പാമ്പാടും ചോല
12. കമ്പ്യൂട്ടർ മേഖലയിലെ നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ്❓
✅ ട്യൂറിങ് പുരസ്കാരം
13. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്❓
✅ ജാക്വസ് ഡ്രെസ്സെ
14. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം❓
✅ കേരളം
15. റോളിംഗ് പ്ലാൻ എന്ന പേരിൽ വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി ആര്❓
✅ മൊറാർജി ദേശായി
16. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്❓
✅ 1951
17. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിൽ നിന്ന്❓
✅ സോവിയറ്റ് യൂണിയൻ (റഷ്യ)
18. ഇന്ത്യയിൽ സാമൂഹിക വികസന പദ്ധതി നിലവിൽ വന്നതെന്ന്❓
✅ 1952 ഒക്ടോബർ 2
19. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു❓
✅ അഞ്ചാം പഞ്ചവത്സര പദ്ധതി
20. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാതൃക മുന്നോട്ടു വച്ചത് ആര്❓
✅️ പി.സി മഹലനോബിസ്
21. മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന്❓
✅ 2014 സപ്തംബർ 25
22. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചിഹ്നം❓
✅ സിംഹം
23. ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്❓
✅ നമാമി ഗംഗ.