സ്കൂൾ പത്രം നാടുവിട്ടു

August 17, 2024 - By School Pathram Academy

സ്കൂൾ പത്രം നാടുവിട്ടു

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഒരു നൂതനാശയവുമായി 13 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചതാണ് സ്കൂൾ പത്രം.

തുടക്കം പ്രിന്റിങ്ങിലൂടെ ആയിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം പ്രസിദ്ധീകരണം  നിർത്തിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയുടെ പ്രചരണം വ്യാപകമായതോടെ സ്കൂൾ പത്രം fb ,  വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, സ്കൂൾ പത്രം ടെലഗ്രാം, സ്കൂൾ പത്രം ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധങ്ങളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സ്കൂൾ പത്രം ഇപ്പോൾ വ്യാപകമായ രീതിയിൽ അധ്യാപകരും വിദ്യാർത്ഥികളും പൊതു സമൂഹവും ഉപയോഗിച്ചുവരുന്നു.

സ്കൂൾ പത്രത്തിന്റെ പ്രചരണം ഏറെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സ്കൂൾ പത്രത്തിന്റെ ഓൺലൈൻ മാധ്യമമായ www.schoolpathram.com എന്ന പേരിൽ ഓൺലൈൻ ന്യൂസ് പോർട്ടൽ തുടക്കം കുറിക്കുന്നത്.

തുടക്കത്തിൽ കേരളത്തിലെ ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നു എങ്കിലും പിന്നീട് കേരളം വിട്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്കൂൾ പത്രത്തിന്റെ വായനക്കാർ ഏറി വരികയാണ് ഉണ്ടായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ പത്രം വ്യാപകമായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു.

ഇപ്പോൾ ഇന്ത്യക്ക് പുറത്ത് വിദേശത്ത് ഏഴോളം രാജ്യങ്ങളിൽ സ്കൂൾ പത്രത്തിന് വായനക്കാർ ഉണ്ട് എന്നുള്ളതാണ് ‘സ്കൂൾ പത്രം നാടുവിട്ടു’ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ സ്കൂൾ പത്രം വായനക്കാർ ഉണ്ടെന്നുള്ളത് ഗൂഗിളിന്റെ കണക്കിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. സ്കൂൾ പത്രത്തിൻറെ ഈ ഉയർച്ചയിലേക്കുള്ള ഓരോ ചുവടുവെപ്പിനും പിന്തുണ നൽകിയവർക്ക് ചിങ്ങമാസ പുലരിയിൽ ഈ മലയാള മാസത്തിൽ ഏവർക്കും നന്ദി അറിയിക്കുന്നു.

അഡ്മിൻ

Category: NewsSchool Academy