സ്കൂൾ പത്രം റീൽ 2.8 മില്യൺ കടന്നു. സമഗ്ര ശിക്ഷ കേരള ബി.ആർ.സി വൈത്തിരിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി ടീച്ചർ ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടി

December 14, 2023 - By School Pathram Academy

സമഗ്ര ശിക്ഷ കേരള ബി.ആർ.സി വൈത്തിരിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി ടീച്ചർ ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടി.

സമഗ്ര ശിക്ഷ കേരള വയനാട് ജില്ലയിലെ വൈത്തിരി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന രാജി ടീച്ചറുടെ സ്കൂൾ പത്രത്തിലൂടെ ഷെയർ ചെയ്ത റീൽ രണ്ട് മില്യൺ കടന്നു. 

കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ എഡ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന രാജി ടീച്ചറുടെ സ്കൂൾ പത്രത്തിലൂടെ ഷെയർ ചെയ്ത റീലാണ് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടുന്നതിന് സഹായമായത്.

  സമഗ്ര ശിക്ഷ കേരളയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ റീൽ രണ്ട് മില്യണിൽ അധികം വ്യൂസ് ലഭിക്കുന്നത്. (2.8 M) ആയിരത്തിലധികം ഷെയറും 80 K ലൈക്കുമായി സ്കൂൾ പത്രത്തിലൂടെ ജനലക്ഷങ്ങൾ ഇതിനകം റീൽ കണ്ടത് രാജി ടീച്ചർക്കും സമഗ്ര ശിക്ഷ കേരള വൈത്തിരി ബിആർസിക്കുമിത് ചരിത്രസംഭവമായി മാറി.

2023ലെ ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനത്തിൽ സമഗ്ര ശിക്ഷ കേരളം നടത്തിയ ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിൽ ഫാത്തിമ ദിയ മെഹ്ബിൻ എന്ന കുട്ടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് കുതിപ്പിക്കുന്ന റീലാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത് .

2.8 മില്യൺ Views 

80 k Like

1 K Comments 

1.7 K Share

 

 

https://www.facebook.com/reel/370631458767890?s=chYV2B&fs=e&mibextid=jaSYs6