സ്കൂൾ പത്രവും കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളും പാൻ മസാലക്കെതിരെ നടത്തിയ ഒപ്പ് ശേഖരണ ക്യാമ്പയ്ൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉദ്ഘാടനം ചെയ്തു.നിവേദനം ജനസമ്പർക്ക പരിപാടിയിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് നൽകി.സംസ്ഥാനത്ത് പാൻ മസാല നിരോധനം നടപ്പാക്കി മാതൃകയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
സ്കൂൾ പത്രവും കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളും പാൻ മസാലക്കെതിരെ നടത്തിയ ഒപ്പ് ശേഖരണ ക്യാമ്പയ്ൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഒപ്പ് വെച്ച് ഉദ്ഘാടനം ചെയ്തു. നിവേദനം ജനസമ്പർക്ക പരിപാടിയിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് നൽകി.
സംസ്ഥാനത്ത് പാൻ മസാല നിരോധനം നടപ്പാക്കി മാതൃകയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സംസ്ഥാനത്തെ പാൻ മസാല നിരോധനം നടപ്പാക്കിയത് .
മുൻ സ്പീക്കർ പി.പി. തങ്കച്ചൻ പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ജില്ല കളക്ടർ ആയിരുന്ന ഷെയ്ഖ് പരീത് IAS ന്റെ കുറിപ്പ്
എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എൽദോസ് കുന്നപ്പിളളിയുടെ കുറിപ്പ്
2011- 2012 ൽ എറണാകുളം കളക്ടറേറ്റിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ സ്കൂൾ പത്രം മുഖ്യമന്ത്രി ചാണ്ടിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.
ആയിരക്കണക്കിന് പേർ പങ്കെടുത്ത ജനകീയ ഒപ്പുശേഖരണം നടത്തിയാണ് സ്കൂൾ പത്രം നിവേദനം നൽകിയത് .
ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആണ് ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തത്. എറണാകുളം ‘സദ്ഗമ’യിൽ വച്ചാണ് ജനകീയ ശേഖരണത്തിന് ഉദ്ഘാടനം നിർവഹിച്ചത് . കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ഹസൈനാർ , അധ്യാപകർ ഉൾപ്പെടെ നിരവധി പേർ പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചിരുന്നു .
എം.എ എച്ച് എസ് കാക്കനാട് പി ടിഎ പ്രസിഡന്റ് ഹസൈനാർ ആശംസ നേരുന്നു
തുടർന്ന് എറണാകുളം കളക്ടറേറ്റിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ സ്കൂൾ പത്രം ചീഫ് എഡിറ്റർ മൊയ്തീൻഷാ മുഖ്യമന്ത്രി ചാണ്ടിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.നിവേദനം നൽകി ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ സംസ്ഥാനത്ത് പാൻ മസാല നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകുകയായിരുന്നു.
എം.എ. എച്ച്. എസ് അധ്യാപിക സീനാ ജോർജ് നന്ദി പറയുന്നു
സ്കൂൾ പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധന്യമായ ഒരു വാർത്തയായിരുന്നു സംസ്ഥാനത്ത് പാൻ മസാല നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ അറിയിപ്പ് വന്നത്.
പാൻ മസാല വിരുദ്ധ ഒപ്പ് ശേഖരണം : മരട് നഗരസഭ കൗൺസിലർമാർ ഒപ്പ് വയ്ക്കുന്നു
മസാല നിരോധിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം.