‘സ്കൂൾ പ്രവേശനോത്സവം ഒരു പ്രാദേശിക ഉത്സവം’ പ്രവേശനോത്സവം മനോഹരമാക്കാം…

May 12, 2023 - By School Pathram Academy

പ്രവേശനോത്സവ പ്ലാനിംഗ്

പുതിയ അധ്യയന വര്‍ഷത്ത സ്‌കൂള്‍ പ്രവേശനോത്സവം പുതുമകളോടെ സമൂഹ പങ്കാളിത്തം ഉറപ്പാക്കി നടപ്പിലാക്കണം.

പുതിയതായി കടന്നു വരുന്ന വിദ്യാര്‍ഥികളെ മനസിലാക്കിയും അവരുടെ താല്‍പര്യം പരിഗണിച്ചും ആവണം പ്രവേശനോത്സവങ്ങള്‍.

കുട്ടികളെ മുന്നിലിരുത്തി പ്രസംഗഘോഷയാത്ര നടത്തരുത്. അതേ സമയം വിദ്യാലയത്തിലേക്ക് കടന്നു വരുന്ന വിദ്യാര്‍ഥികളുമായി സംവദിക്കുന്ന വേദിയായി പ്രവേശനോത്സവങ്ങള്‍ മാറണം.

വിദ്യാലയങ്ങളില്‍ ശാസ്ത്ര വിസ്മയ ചുമര്‍, ഗണിതാന്തരീക്ഷം ഒരുക്കല്‍, ഇംഗ്ലീഷ് മാജിക് വാള്‍, ക്ലാസ് വായന മൂല, ഒന്നാം ക്ലാസില്‍ പഠനാന്തരീക്ഷം ഒരുക്കല്‍ എന്നിവ കൃത്യമായി ക്രമീകരിക്കണം.

ഒന്നാം ക്ലാസിന്റ പഠനാന്തരീക്ഷം ആകര്‍ഷകവും പഠനോപകരണ സമൃദ്ധവുമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം. പരിസ്ഥിതി സൗഹൃദമായി വേണം അലങ്കാരങ്ങള്‍ നടത്തേണ്ടത്. പ്രവേശനോത്സവ ദിനത്തില്‍ വിദ്യാലയം പുതിയ വര്‍ഷ ത്തില്‍ നടപ്പാക്കാന്‍ പോകുന്ന അക്കാദമിക പദ്ധതികളുടെ അവതരണം നടത്തണം. പഠന നേട്ടങ്ങളുടെ കലണ്ടര്‍ പരിചയപ്പെ ടുത്തലും ആവാം.

Category: News