സ്‌കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു നടത്തുന്ന രക്ഷാകർത്യ അവതരണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഷയങ്ങൾ

May 27, 2024 - By School Pathram Academy

വിഷയം :- സമഗ്ര ശിക്ഷാ കേരളം 2024-25- സ്‌കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു നടത്തുന്ന രക്ഷാകർത്യ പരിശീലനം- സംബന്ധിച്ച്

സ്‌കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു നടത്തുന്ന രക്ഷാകർതൃ പരിശീ ലനവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

1) സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും 2024 ജൂൺ 3 ന് രാവിലെ നടക്കുന്ന പ്രവേശനോത്സ വത്തിൽ പങ്കെടുക്കുന്ന എല്ലാ രക്ഷിതാക്കൾക്കും സംസ്ഥാനതല ത്തിൽ തയ്യാറാക്കി നൽകുന്ന ബ്രോഷർ നൽകേണ്ടതാണ്. പ്രവേശനോത്സവ ദിനത്തിൽ പരമാവധി രക്ഷിതാക്കളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള നടപടികൾ മെയ് അവസാന ത്തോടെ സ്വീകരിക്കേണ്ടതാണ്.

2) പ്രവേശനോത്സവദിനത്തിൽ രക്ഷിതാക്കളുടെ വിദ്യാഭ്യാസം എന്ന വിഷയം(30-45 മിനിട്ട്) അവതരിപ്പിക്കുന്നതിനായി എല്ലാ ബി.ആർ.സി.യുടെയും പരിധിയിൽ വരുന്ന പൊതുവിദ്യാലയങ്ങളിലെ ഒരു ടീച്ചറിൻ്റെ പേര് 22.5.2024 നു മുമ്പായി ശേഖരിക്കേണ്ടതാണ്. ടി ടീച്ചർ രണ്ടാം ഘട്ട അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കുന്ന ടീച്ചറാകുന്നത് അഭി കാമ്യമായിരിക്കും.

3) സ്‌കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങുകൾക്കു ശേഷമാണ് രക്ഷിതാക്കളെ പങ്കെ ടുപ്പിച്ചുള്ള വിഷയാവതരണം നടത്തേണ്ടത്.

4) അവതരണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഷയങ്ങൾ

1) കുട്ടിയെ അറിയുക

ii) കുട്ടിയുടെ അവകാശങ്ങളും ജാഗ്രതാ നിയമങ്ങളും -വിദ്യാഭ്യാസ അവകാശ നിയമം, പോക്സോആക്ട്‌ട്, സൈബർ സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ

iii)കാലത്തിനൊപ്പം കൂട്ടിയും അറിവും – മാറുന്ന കാലഘട്ടത്തിനും സാങ്കേതിക വിദ്യ യുടെ മാറ്റങ്ങൾക്കുമനുസരിച്ച് രക്ഷിതാവ് ആർജ്ജിക്കേണ്ട അറിവുകൾ iv) പഠനവും പരീക്ഷയും – പഠനത്തെയും പരീക്ഷയെയും എങ്ങനെ സമീപിക്കണം തുട ങ്ങിയവ

v) സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത

vi) സ്നേഹവീട് – എങ്ങനെയായിരിക്കണം.

vii) രക്ഷിതാവ് ആർജ്ജിക്കേണ്ട നൈപുണികൾ

viii) വിദ്യാലയവും രക്ഷിതാവും

5) ടി ടീച്ചർ രണ്ടാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ രക്ഷാകർത്യ വിദ്യാഭ്യാസം എന്ന സെഷനിൽ ആശയ ഗ്രഹണം നടത്തേണ്ടതാണ്.

6) 29.5.2024 നുമുമ്പായി ബി.ആർ.സി ഉദ്യോഗസ്ഥരുടെയും എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപരുടെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും ഒരു യോഗം ഓൺലൈനായി കൂടാവുന്നതാണ്.

7) ഓരോ വിദ്യാലയങ്ങളുടെയും പ്രവോശനോത്സവ ചുമതല ബി.ആർ.സി.തല ഉദ്യോഗ സ്ഥർക്ക് വിഭജിച്ച് നൽകേണ്ടതാണ്.

8) ബ്രോഷർ, പോസ്റ്റർ എന്നിവ എല്ലാ വിദ്യാലയങ്ങളിലും സമയ ബന്ധിതമായി ലഭിച്ചു എന്ന് ഉറപ്പാക്കേണ്ടതാണ്.