സ്കൂൾ പ്രിൻസിപ്പൽ ശശികുമാർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ ശശികുമാർ അറസ്റ്റിൽ. സ്കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി പണം നല്‍കി മറച്ചുവച്ചതാണ് കുറ്റം.
തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.
പ്രായപൂർത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും, പിന്നീട് പണം നൽകി ഒതുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് അന്ധവിദ്യാലയത്തിലെ വാച്ചറായ രാജേഷ് പിടിയിലായത്. സംഭവത്തിൽ സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ മാനേജ്‌മെന്റും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു