സ്‌കൂൾ ബസിനുള്ളിൽ ഭീമൻ പെരുമ്പാമ്പ്; 80 കിലോ ഭാരവും പതിനൊന്നരയടി നീളവും |
സ്‌കൂൾ ബസിനുള്ളിൽ ഭീമൻ പെരുമ്പാമ്പ്; 80 കിലോ ഭാരവും പതിനൊന്നരയടി നീളവും |
റായ്ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിൽ സ്കൂൾ ബസിനുള്ളിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാൻ പബ്ലിക് സ്കൂളിന്റെ ബസിലാണ് സീറ്റിനടിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 80 കിലോഗ്രാം ഭാരവും പതിനൊന്നരയടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടി ദൽമൗ വനത്തിൽ ഉപേക്ഷിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി സർക്കിൾ ഓഫീസറും സിറ്റി മജിസ്ട്രേറ്റും വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് നിർത്തിയിട്ടിരുന്നത്. ബസിനടത്തുണ്ടായിരുന്ന ആട്ടിൻകൂട്ടത്തിടുത്തേക്ക് വന്ന പെരുമ്പാമ്പിനെ കണ്ട് ഗ്രാമവാസികൾ ശബ്ദമുണ്ടാക്കുകയും ഇതിനെത്തുടർന്ന് പാമ്പ് ബസിനകത്ത് കയറുകയുമായിരുന്നെന്നാണ് ഗ്രാമവാസികൾ പറയുന്നത്.