സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി; തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു

April 20, 2022 - By School Pathram Academy

സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് മെഹ്റയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ സ്‌കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തല തൂണിൽ ഇടിച്ചായിരുന്നു അപകടം.

 

അപകടത്തിൽ ഗുരുതരമായി പരേക്കറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.

സ്കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.

Category: News