സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡിന് ചുണങ്ങംവേലി, സെൻറ് ജോസഫ് യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക എയ് വിസ് പോൾ അർഹയായി
2022 അധ്യാപക ദിനത്തോടനുബന്ധിച്ച് _സ്കൂൾ അക്കാദമി കേരള_ ഏർപ്പെടുത്തിയ _സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡിന്_ ചുണങ്ങംവേലി, സെൻറ് ജോസഫ് യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക _എയ് വിസ് പോൾ_ അർഹയായി.
പൊതുവിദ്യാലയ ശാക്തീകരണ രംഗത്ത്, കോവിഡ് കാലം ഉൾപ്പെടെ അധ്യാപനരംഗത്ത് മികവുറ്റതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
കോവിഡ് കാലത്തെ ഇംഗ്ലീഷ് ഭാഷാ പഠനത്തെ കേന്ദ്രീകരിച്ചുള്ള നൂതന പ്രവർത്തനങ്ങൾ – പൊതുവിദ്യാലയത്തിലെ കുട്ടികളെയും,രക്ഷാകർത്താക്കളെയും,വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരെയും, വിവിധ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേറ്റർമാരയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആക്ഷൻ റിസർച്ച് അവതരണം അന്തർദേശീയതലത്തിലും (IATEFL ReSIG),ദേശീയ തലത്തിലും ശ്രദ്ധനേടുകയും DIET- എറണാകുളം ജില്ലാ തലത്തിൽ റിസർച്ച് പേപ്പർ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഓൺലൈൻ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷ പഠനം പരിപോഷിപ്പിക്കുവാനായി തുടങ്ങിവച്ച _ഹലോ വേൾഡ്_ എന്ന ഡിജിറ്റൽ ഇംഗ്ലീഷ് പഠനത്തിൻറെ വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നതിന് SSK- എറണാകുളം ഭാഗമാവുകയും, കൂടാതെ ബാച്ച് അടിസ്ഥാനത്തിൽ സ്കൂളുകൾ തുറന്നപ്പോൾ ബ്ലെൻഡഡ് വിദ്യാഭ്യാസം – സംസ്ഥാനതലത്തിൽ SCERT, DIET എറണാകുളം, നേതൃത്വത്തിൽ ഇംഗ്ലീഷ് മൊഡ്യൂളുകൾ തയ്യാറാക്കുകയും, സംസ്ഥാന-ജില്ലാ-ബ്ലോക്ക്-ഫീൽഡ് തലത്തിൽ അധ്യാപകർക്ക് ട്രെയിനിങ് നൽകുകയും ചെയ്തു.
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യ, ബാംഗ്ലൂർ ഓൺലൈൻ കാലത്ത് അധ്യാപകർക്കായി നടത്തിയ CELT കോഴ്സിൽ എ പ്ലസ് കരസ്ഥമാക്കുകയും, കോഴ്സ്ൻറെ ഭാഗമായി ലക്ഷദ്വീപിലെ അധ്യാപകരുടെ കോഴ്സ് മെൻറർ ആയി പ്രവർത്തിക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ ഇംഗ്ലീഷ് മാസ്റ്റർ ട്രെയിനർ ആയി പ്രവർത്തിക്കുകയും,
ആലുവ ഉപജില്ലയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് യു.എസ്.എസ് പരിശീലനത്തിന് കുട്ടികൾക്ക് നേതൃത്വം നൽകുകയും ഉപജില്ലയിൽ നിന്നും യു.എസ്.എസ് മെൻറർ ആയി സേവനമനുഷ്ഠിച്ചതിന് അവാർഡ് നേടുകയും ചെയ്തു.
ഓൺലൈൻ വിദ്യാഭ്യാസകാലത്ത് സ്കൂളിലെ കുട്ടികൾക്കായി മൊബൈൽ ഫോണുകളും, സ്പോൺസർമാരെ കണ്ടെത്തി കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളും ഉറപ്പാക്കുകയും ചെയ്തു.
കോവിഡ് കാലഘട്ടം ഉൾപ്പെടെ (75 ദിവസം) പലഘട്ടങ്ങളിലായി ഇൻ സർവീസ് ട്രെയിനിങ് പ്രോഗ്രാമുകളിലും,ക്രിയേറ്റീവ് അക്കാഡമിക് വർക്ക് ഷോപ്പുകളിലും പങ്കെടുത്തു.
പത്തനംതിട്ട – പുല്ലാട് സബ്ജില്ലയുടെ ഇംഗ്ലീഷ് കൗൺസിൽ മെൻറർ , വിവിധ ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകളുടെ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്നു.
കുട്ടികളെയും,രക്ഷാകർത്താക്കളെയും,അധ്യാപകരെയും ശാക്തീകരിച്ച കൊണ്ടുള്ള കല,സാഹിത്യം,വിവിധ ദിനാചരണങ്ങൾ, എന്നിവയുടെ പങ്കാളിത്തവും അവാർഡിനായി പരിഗണിക്കപ്പെട്ടു.